രാ​ഹു​ൽ​ഗാ​ന്ധി എം​പി ജൂ​ലൈ ഒ​ന്ന് ര​ണ്ട് തീ​യ​തി​ക​ളി​ൽ വ​യ​നാ​ട്ടി​ൽ
Wednesday, June 29, 2022 12:32 AM IST
ക​ൽ​പ്പ​റ്റ: മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ ജൂ​ലൈ ഒ​ന്നി​ന് രാ​ഹു​ൽ​ഗാ​ന്ധി എം​പി വ​യ​നാ​ട്ടി​ലെ​ത്തും. ഒ​ന്നി​ന് രാ​വി​ലെ 11.45ന് ​മാ​ന​ന്ത​വാ​ടി ഒ​ണ്ട​യ​ങ്ങാ​ടി സെ​ന്‍റ്മാ​ർ​ട്ടി​ൻ​സ് പ​ള്ളി പാ​രീ​ഷ്ഹാ​ളി​ൽ ന​ട​ക്കു​ന്ന ഫാ​ർ​മേ​ഴ്സ് ബാ​ങ്ക് ബി​ൽ​ഡിം​ഗി​ന്‍റെ ഉ​ദ്ഘാ​ട​ന​മാ​ണ് ജി​ല്ല​യി​ലെ ആ​ദ്യ​പ​രി​പാ​ടി.
തു​ട​ർ​ന്ന് 2.30ന് ​വ​യ​നാ​ട് ക​ള​ക്ട​റേ​റ്റി​ൽ ന​ട​ക്കു​ന്ന ദി​ശ മീ​റ്റിം​ഗി​ൽ അ​ദ്ദേ​ഹം പ​ങ്കെ​ടു​ക്കും. 3.30ന് ​വ​യ​നാ​ട് ക​ള​ക്ട​റേ​റ്റി​ൽ ന​ട​ക്കു​ന്ന എം​പി ഫ​ണ്ട് അ​വ​ലോ​ക​ന​യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന രാ​ഹു​ൽ​ഗാ​ന്ധി തു​ട​ർ​ന്ന് സു​ൽ​ത്താ​ൻ ബ​ത്തേ​രി ഗാ​ന്ധി സ്ക്വ​യ​റി​ൽ ന​ട​ക്കു​ന്ന ബ​ഹു​ജ​ന​സം​ഗ​മ​ത്തി​ലും സം​ബ​ന്ധി​ക്കും.
ജൂ​ലൈ ര​ണ്ടി​ന് രാ​വി​ലെ 11ന് ​സു​ൽ​ത്താ​ൻ ബ​ത്തേ​രി നെ​ൻ​മേ​നി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കോ​ളി​യാ​ടി​യി​ൽ ന​ട​ക്കു​ന്ന തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം അ​ദ്ദേ​ഹം ജി​ല്ല​യി​ൽ​നി​ന്നു മ​ട​ങ്ങും.