ഹ​യ​ർ സെ​ക്ക​ൻ​ഡ​റി അ​ന​ധ്യാ​പ​ക നി​യ​മ​നം: കോ​ട​തി വി​ധി അ​ട്ടി​മ​റി​ക്കു​ന്ന​താ​യി ആ​രോ​പ​ണം
Wednesday, June 29, 2022 12:32 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: സം​സ്ഥാ​ന​ത്തെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ൽ അ​ന​ധ്യാ​പ​ക​രെ നി​യ​മി​ക്ക​ണ​മെ​ന്ന കെ​ഇ​ആ​ർ ച​ട്ട​വും കോ​ട​തി വി​ധി​യും അ​ട്ടി​മ​റി​ക്കു​ന്ന​താ​യി ആ​രോ​പ​ണം. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി രൂ​പീ​കൃ​ത​മാ​യി​ട്ട് കാ​ൽ നൂ​റ്റാ​ണ്ട് ക​ഴി​ഞ്ഞി​ട്ടും അ​ന​ധ്യാ​പ​ക ത​സ്തി​ക​ക​ൾ ഇ​തു​വ​രെ സൃ​ഷ്ടി​ച്ചി​ട്ടി​ല്ല.
ഇ​തി​നെ​തി​രേ കേ​ര​ള എ​യ്ഡ​ഡ് സ്കൂ​ൾ നോ​ണ്‍ ടീ​ച്ചിം​ഗ് സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​തി​നെ തു​ട​ർ​ന്ന് അ​ന​ധ്യാ​പ​ക ത​സ്തി​ക​ക​ൾ സൃ​ഷ്ടി​ച്ച് ഉ​ത്ത​ര​വി​റ​ക്കി. എ​ന്നാ​ൽ സ​ർ​ക്കാ​ർ സു​പ്രീം കോ​ട​തി​യി​ൽ അ​പ്പീ​ൽ പോ​വു​ക​യും ഹൈ​സ്കൂ​ൾ-​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ല​യ​ന​ത്തി​ന്‍റെ പേ​രി​ൽ ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​തെ നീ​ട്ടി​ക്കൊ​ണ്ടു​പോ​വു​ക​യും ചെ​യ്തു.
എ​ന്നാ​ൽ ല​യ​നം സം​ബ​ന്ധി​ച്ച സ​ർ​ക്കാ​ർ അ​ഫി​ഡ​വി​റ്റ് സു​പ്രീം കോ​ട​തി ത​ള്ളു​ക​യും ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. വി​ധി വ​ന്ന് ഒ​ന്ന​ര വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും ന​ട​പ്പാ​ക്ക​ാത്തതു ​മൂ​ലം കേ​ര​ള എ​യ്ഡ​ഡ് സ്കൂ​ൾ നോ​ണ്‍ ടീ​ച്ചിം​ഗ് സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ ന​ൽ​കി​യ കോ​ട​തി അ​ല​ക്ഷ്യ ഹ​ർ​ജി കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്.
എ​ന്നാ​ൽ കേ​സി​ൽ ക​ക്ഷി ചേ​ർ​ന്ന 18 വി​ദ്യാ​ല​യ​ങ്ങ​ളി​ൽ മാ​ത്രം ല​യ​ന​ത്തി​ന്‍റെ പേ​രി​ൽ പ​ത്തോ​ളം ത​സ്തി​ക​ക​ൾ മാ​ത്ര​മാ​ണ് കേ​ര​ള​ത്തി​ൽ ആ​കെ സൃ​ഷ്ടി​ച്ച് ഉ​ത്ത​ര​വി​റ​ക്കി​യ​ത്.
അ​തും അ​ഞ്ച് വ​ർ​ഷ​ത്തെ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ. ഇ​ത് ജീ​വ​ന​ക്കാ​രു​ടെ ഇ​ട​യി​ൽ പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്.
ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ നി​ർ​ബ​ന്ധി​ത​മാ​യി ഹൈ​സ്കൂ​ൾ ജീ​വ​ന​ക്കാ​രെ ജോ​ലി ചെ​യ്യി​പ്പി​ക്കു​ന്ന​ത് ഒ​രു വി​ധ​ത്തി​ലും അം​ഗീ​ക​രി​ക്കു​ക​യി​ല്ലെ​ന്നാ​ണ് അ​ന​ധ്യാ​പ​ക​രു​ടെ പ​ക്ഷം. സാ​ന്പ​ത്തി​ക സ്ഥി​തി മോ​ശ​മാ​യ​തി​നാ​ലാ​ണ് പു​തി​യ ത​സ്തി​ക​ക​ൾ സൃ​ഷ്ടി​ക്കാ​ത്ത​തെ​ന്ന് സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കു​ന്പോ​ഴും ര​ണ്ടാ​യി​ര​ത്തോ​ളം പു​തി​യ ത​സ്തി​ക​ക​ൾ സൃ​ഷ്ടി​ച്ചി​ട്ടു​ണ്ടെ​ന്ന് അ​ന​ധ്യാ​പ​ക സം​ഘ​ട​ന പ​റ​യു​ന്നു. അ​റു​പ​ത് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പു​ള്ള സ്റ്റാ​ഫ് പാ​റ്റേ​നാ​ണ് അ​ന​ധ്യാ​പ​ക​രെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം നി​ല​വി​ലു​ള്ള​ത്. അ​ധ്യാ​പ​ക-​വി​ദ്യാ​ർ​ഥി അ​നു​പാ​ത​ത്തി​ൽ കാ​ലാ​കാ​ല​ങ്ങ​ളി​ൽ വ​രു​ത്തി​യ ഇ​ള​വ് നാ​ളി​തു​വ​രെ അ​ന​ധ്യാ​പ​ക​ർ​ക്ക് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് മ​റ്റൊ​രു ആ​രോ​പ​ണം.
കാ​യി​കാ​ധ്യാ​പ​ക​രു​ടെ ത​സ്തി​ക സം​ര​ക്ഷി​ക്കാ​ൻ എ​ൽ​പി വി​ഭാ​ഗം കു​ട്ടി​ക​ളു​ടെ എ​ണ്ണം ക​ണ​ക്കാ​ക്കു​മെ​ങ്കി​ലും അ​ന​ധ്യാ​പ​ക​രു​ടെ ത​സ്തി​ക ക​ണ​ക്കി​ലെ​ടു​ക്കു​ന്പോ​ൾ എ​ൽ​പി വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ളെ പ​രി​ഗ​ണി​ക്കാ​ത്ത​തും പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കു​ന്നു.