ന​ല്ലൂ​ർ​നാ​ട് ഹോ​സ്റ്റ​ൽ: പ​രാ​തി​ക്കൊ​രു​ങ്ങി പൊതു പ്ര​വ​ർ​ത്ത​ക​ൻ
Sunday, July 3, 2022 12:27 AM IST
മാ​ന​ന്ത​വാ​ടി: ന​ല്ലൂ​ർ​നാ​ട് അം​ബേ​ദ്ക​ർ മെ​മ്മോ​റി​യി​ൽ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളി​ന്‍റെ ഭാ​ഗ​മാ​യ ഹോ​സ്റ്റ​ലി​ന്‍റെ ശോ​ച്യാ​വ​സ്ഥ​യ്ക്കെ​തി​രേ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ പി.​ജെ. ജോ​ണ്‍ വ​കു​പ്പു മ​ന്ത്രി​ക്കും മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നും പ​രാ​തി ന​ൽ​കു​ന്നു. 400ൽ ​അ​ധി​കം ഗോ​ത്ര വി​ദ്യാ​ർ​ഥി​ക​ൾ താ​മ​സി​ക്കു​ന്ന ഹോ​സ്റ്റ​ൽ അ​റ്റ​കു​റ്റ​പ്പ​ണി​യു​ടെ അ​ഭാ​വ​ത്തി​ൽ വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​രാ​തി ന​ൽ​കു​ന്ന​തെ​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ​ട്ടി​വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ആ​രം​ഭി​ച്ച​താ​ണ് ന​ല്ലൂ​ർ​നാ​ടി​ലെ റ​സി​ഡ​ൻ​ഷ്യ​ൽ വി​ദ്യാ​ല​യം. ഹോ​സ്റ്റ​ലി​ലെ ഭൗ​തി​ക സാ​ഹ​ച​ര്യം തീ​ർ​ത്തും ദ​യ​നീ​യ​മാ​ണെ​ന്നു അ​ന്വേ​ഷ​ണ​ത്തി​ൽ മ​ന​സ്‌​സി​ലാ​യെ​ന്നു ജോ​ണ്‍ പ​റ​ഞ്ഞു.