ആ​ദി​വാ​സി ഗ്രാ​മ​ങ്ങ​ളി​ൽ 50 കോ​ടി​യു​ടെ വി​ക​സ​നം ന​ട​പ്പാ​ക്കും: മ​ന്ത്രി
Tuesday, August 9, 2022 11:33 PM IST
ഉൗ​ട്ടി: നീ​ല​ഗി​രി ജി​ല്ല​യി​ലെ ആ​ദി​വാ​സി ഗ്രാ​മ​ങ്ങ​ളി​ൽ 50 കോ​ടി രൂ​പ​യു​ടെ വി​ക​സ​നം ന​ട​പ്പി​ലാ​ക്കു​മെ​ന്ന് ത​മി​ഴ്നാ​ട് വ​നം​മ​ന്ത്രി കെ. ​രാ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു. ഉൗ​ട്ടി​യി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 272 ഗ്രാ​മ​ങ്ങ​ളി​ലാ​ണ് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ക. വ​ന​ത്തി​നോ​ട് ചേ​ർ​ന്ന് കി​ട​ക്കു​ന്ന പ്ര​സ്തു​ത ഗ്രാ​മ​ങ്ങ​ളി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ല്ല. ഇ​ത്കാ​ര​ണം ആ​ദി​വാ​സി സ​മൂ​ഹം പ്ര​യാ​സ​ത്തി​ലാ​ണ്. ജി​ല്ല​യി​ൽ പ​ണി​യ​ർ, തോ​ഡ​ർ, കു​റു​മ​ർ, ഇ​രു​ള​ർ തു​ട​ങ്ങി​യ ആ​റ് വി​ഭാ​ഗം ആ​ദി​വാ​സി​ക​ളു​ണ്ട്. ആ​ദി​വാ​സി​ക​ളു​ടെ പ​രാ​തി​ക​ൾ കേ​ട്ടു വ​രി​ക​യാ​ണെ​ന്നും അ​വ എ​ല്ലാം പ​രി​ഹ​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.