ബ​ത്തേ​രി​യി​ൽ മൂ​ന്നുമാ​സ​ത്തെ വ്യാ​പാ​രോ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യി
Tuesday, August 9, 2022 11:34 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: വ്യാ​പാ​രി വ്യ​വ​സാ​യി​ഏ​കോ​പ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന മൂ​ന്ന് മാ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന വ്യാ​പാ​രോ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യി. ന​വം​ബ​ർ ഒ​ന്പ​തി​ന് സ​മാ​പി​ക്കു​മെ​ന്ന് വ്യാ​പാ​രി നേ​താ​ക്ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. കോ​വി​ഡ് മൂ​ലം ത​ക​ർ​ന്ന വ്യാ​പാ​ര​മേ​ഖ​ല​യെ ഉ​ണ​ർ​ത്തു​ക​യാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ബ​ത്തേ​രി​യി​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ൽ പ്ര​ത്യേ​ക കി​ഴി​വു​ക​ളും ഓ​ഫ​റു​ക​ളു​മു​ണ്ടാ​കും. സ​മ്മാ​ന​കൂ​പ്പ​ണു​ക​ളും ല​ഭി​ക്കും.
മാ​വേ​ലി ബ​ത്തേ​രി​യി​ൽ എ​ന്ന പേ​രി​ൽ ന​ട​ത്തു​ന്ന വ്യാ​പാ​രോ​ത്സ​വ​ത്തി​ൽ ന​ൽ​കു​ന്ന കൂ​പ്പ​ണു​ക​ളി​ൽ നി​ന്ന് ന​റു​ക്കെ​ടു​ത്ത് ഒ​ന്നാം സ​മ്മാ​ന​മാ​യി ആ​ൾ​ട്ടോ കാ​റും ര​ണ്ടാം സ​മ്മാ​ന​മാ​യി റോ​യ​ൽ എ​ൻ​ഫീ​ൽ​ഡ് ബു​ള്ള​റ്റും മൂ​ന്നാം സ​മ്മാ​ന​മാ​യി ആ​ക്സ​സ് സ്കൂ​ട്ടി​യും ന​ൽ​കും.
ആ​ഴ്ച​ക​ൾ​തോ​റും മ​റ്റ് നി​ര​വ​ധി സ​മ്മാ​ന​ങ്ങ​ളു​ണ്ട്. വി​വി​ധ ക​ലാ, സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ക്കും. ജി​ല്ല​യി​ലെ മു​ഴു​വ​ൻ ആ​ളു​ക​ളേ​യും സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ക​യാ​ണ് ല​ക്ഷ്യം. 50 വ​യ​സി​നു​മു​ക​ളി​ൽ പ്രാ​യ​മു​ള്ള ക​ഴി​ഞ്ഞ 10 വ​ർ​ഷ​മാ​യി ബ​ത്തേ​രി​യി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രു​മാ​യ ചു​മ​ട്ടു തൊ​ഴി​ലാ​ളി​ക​ളെ ആ​ദ​രി​ക്കും.
മെ​ഹ​ന്തി ഫെ​സ്റ്റ്, ക്വി​സ് മ​ത്സ​രം, ചി​ത്ര ര​ച​ന മ​ത്സ​രം, സെ​ൽ​ഫി കോ​ണ്ട​സ്റ്റ് തു​ട​ങ്ങി വി​വി​ധ പ​രി​പാ​ടി​ക​ളു​മു​ണ്ടാ​കും. സ്വ​ർ​ണം വാ​ങ്ങു​ന്പോ​ൾ പ​ണി​ക്കൂ​ലി​യി​ൽ കു​റ​വ്, ടെ​ക്സ്റ്റൈ​ൽ​സി​ൽ നി​ന്ന് ഒ​ന്നോ ര​ണ്ടോ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്പോ​ൾ ഒ​രെ​ണ്ണം സൗ​ജ​ന്യം, രാ​ത്രി സി​നി​മാ തീ​യ​റ്റു​ക​ളി​ൽ ടി​ക്ക​റ്റ് നി​ര​ക്കി​ൽ കു​റ​വ് തു​ട​ങ്ങി​യ​വ വ്യാ​പാ​രോ​ത്സ​വ​ത്തി​ന്‍റെ പ്ര​ത്യേ​ക​ത​യാ​യി​രി​ക്കും.
വ്യാ​പാ​രോ​ത്സ​വം വി​ളം​ബ​രം ഏ​കോ​പ​ന സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​കെ. വാ​സു​ദേ​വ​ൻ, യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് പി.​വൈ. മ​ത്താ​യി, പി. ​ഷം​സാ​ദ്, ടി.​ആ​ർ. നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു.
ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. കൂ​പ്പ​ണ്‍ വി​ത​ര​ണം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ടി.​കെ. ര​മേ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ഭാ​ര​വാ​ഹി​ക​ളാ​യ കെ.​കെ. വാ​സു​ദേ​വ​ൻ, പി.​വൈ. മ​ത്താ​യി, പി. ​ഷം​സാ​ദ്, ടി.​ആ​ർ. നാ​രാ​യ​ണ​ൻ, വി.​കെ. റ​ഫീ​ഖ്, വി.​എ. അ​ബ്ദു​ൾ നാ​സ​ർ, നൗ​ഷാ​ദ് മി​ന്ന​കം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.