യു​ഡി​എ​ഫ് ന​ഗ​ര​സ​ഭ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി
Wednesday, August 10, 2022 11:58 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ന​ഗ​ര​സ​ഭ​യു​ടെ ഭ​ര​ണ​പ​രാ​ജ​യ​വും സ്വ​ജ​ന പ​ക്ഷ​പാ​ത​വും ആ​രോ​പി​ച്ച് യു​ഡി​എ​ഫ് ന​ഗ​ര​സ​ഭ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. ജ​ന​ങ്ങ​ളെ ബാ​ധി​ക്കു​ന്ന തെ​രു​വ് വി​ള​ക്ക്, റോ​ഡു​ക​ളു​ടെ ശോ​ച​നീ​യാ​വ​സ്ഥ, മാ​ലി​ന്യ പ്ര​ശ്നം, മാ​സ്റ്റ​ർ പ്ലാ​ൻ എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ ഭ​ര​ണ​പ​ക്ഷം അ​നാ​സ്ഥ കാ​ണി​ക്കു​ക​യാ​ണെ​ന്ന് മാ​ർ​ച്ചി​ൽ ആ​രോ​പി​ച്ചു.
കോ​ട്ട​ക്കു​ന്ന് നി​ന്ന് ആ​രം​ഭി​ച്ച മാ​ർ​ച്ച് ന​ഗ​ര​സ​ഭ ഓ​ഫീ​സി​ന് മു​ന്പി​ൽ സ​മാ​പി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന ധ​ർ​ണ ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഷ​ബീ​ർ അ​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്വ.​സ​തീ​ഷ് പൂ​തി​ക്കാ​ട്, ബാ​ബു പ​ഴു​പ്പ​ത്തൂ​ർ, സ​ണ്ണി നെ​ടു​ങ്ക​ല്ലേ​ൽ, എം.​കെ. ഇ​ന്ദ്ര​ജി​ത്ത്, കോ​ണി​ക്ക​ൽ ഖാ​ദ​ർ, ഡി.​പി. രാ​ജ​ശേ​ഖ​ര​ൻ, പി.​പി. അ​യൂ​ബ്, ആ​രി​ഫ്, നി​സി അ​ഹ​മ്മ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.