ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ഡി​ഗ്രി കോ​ഴ്സ്: സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ച ഫീ​സി​ൽ പ​ഠി​ക്കാ​ൻ അ​വ​സ​രം
Friday, August 12, 2022 11:43 PM IST
ക​ൽ​പ്പ​റ്റ: കേ​ന്ദ്ര ടൂ​റി​സം വ​കു​പ്പി​നു കീ​ഴി​ൽ നാ​ഷ​ണ​ൽ കൗ​ണ്‍​സി​ൽ ഫോ​ർ ഹോ​ട്ട​ൽ മാ​നേ​ജ്മ​ന്‍റ് ആ​ൻ​ഡ് കാ​റ്റ​റിം​ഗ് ടെ​ക്നോ​ള​ജി ന​ട​ത്തു​ന്ന ബി​എ​സ്‌​സി ഹോ​സ്പി​റ്റാ​ലി​റ്റി ആ​ൻ​ഡ് ഹോ​ട്ട​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ കോ​ഴ്സ് സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ച ഫീ​സി​ൽ പ​ഠി​ക്കാ​ൻ ല​ക്കി​ടി​യി​ലെ ഓ​റി​യ​ന്‍റ​ൽ സ്കൂ​ൾ ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റി​ൽ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി പ്രി​ൻ​സി​പ്പ​ൽ സു​ബൈ​ദ നൗ​ഷാ​ദ് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഇം​ഗ്ലീ​ഷ് ഒ​രു വി​ഷ​യ​മാ​യു​ള്ള പ്ല​സ് ടു/ ​ത​ത്തു​ല്യ യോ​ഗ്യ​യു​ള്ള​ത​വ​ർ​ക്കു അ​പേ​ക്ഷി​ക്കാം. പ്രാ​യം ജ​ന​റ​ൽ, ഇ​ഡ​ബ്ല്യു​എ​സ്, ഒ​ബി​സി വി​ഭാ​ഗ​ങ്ങ​ളി​ൽ​പ്പെ​ട്ട​വ​ർ​ക്കു 25 ഉം ​എ​സ്‌​സി, എ​സ്ടി, പി​ഡ്ബ്യു​ഡി വി​ഭാ​ഗ​ങ്ങ​ളി​ൽ​പ്പെ​ട്ട​വ​ർ​ക്കു 28 ഉം ​വ​യ​സ് ക​വി​യ​രു​ത്.
താ​ത്പ​ര്യ​മു​ള്ള​വ​ർ www.orientalschool.com എ​ന്ന വെ​ബ്സൈ​റ്റി​ൽ​നി​ന്നു ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത അ​പേ​ക്ഷാ​ഫോം പൂ​രി​പ്പി​ച്ച് എ​സ്എ​സ്എ​ൽ​സി സ​ർ​ട്ടി​ഫി​ക്ക​റ്റ്, യോ​ഗ്യ​ത പ​രീ​ക്ഷ​യു​ടെ മാ​ർ​ക്ക്ലി​സ്റ്റ്, മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ​യു​ടെ സ്കാ​ൻ ചെ​യ്ത പ​ക​ർ​പ്പു​ക​ൾ സ​ഹി​തം [email protected] എ​ന്ന വി​ലാ​സ​ത്തി​ൽ ഈ ​മാ​സം 31ന​കം മെ​യി​ൽ ചെ​യ്യ​ണം. യോ​ഗ്യ​താ​പ​രീ​ക്ഷ​യി​ലെ മാ​ർ​ക്കി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും പ്ര​വേ​ശ​നം.
എ​ൻ​സി​എ​ച്ച്എം പ​രീ​ക്ഷ​യ്ക്കു അ​പേ​ക്ഷി​ക്കാ​ൻ ക​ഴി​യാ​ത്ത​വ​ർ, ജെ​ഇ​ഇ മെ​രി​റ്റ് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടാ​ത്ത​വ​ർ, ലി​സ്റ്റി​ൽ പേ​രു​ണ്ടാ​യി​ട്ടും ഫീ​സ് അ​ട​യ്ക്കാ​ൻ സാ​ധി​ക്കാ​ത്ത​വ​ർ എ​ന്നി​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം.
ക്ലാ​സ് സെ​പ്റ്റം​ബ​ർ ഒ​ന്നി​നു തു​ട​ങ്ങും. ആ​റു സെ​മ​സ്റ്റ​ർ കോ​ഴ്സി​നു 3,16,700 രൂ​പ​യാ​ണ് ഫീ​സ്. വി​ശ​ദ​വി​വ​ര​ത്തി​നു 8943968943, 8111955733 എ​ന്നീ ന​ന്പ​റു​ക​ളി​ൽ വി​ളി​ക്കാ​മെ​ന്നും പ്രി​ൻ​സി​പ്പ​ൽ പ​റ​ഞ്ഞു.
വി​വി​ധ ഡി​പ്പാ​ർ​ട്മെ​ന്‍റ് മേ​ധാ​വി​ക​ളാ​യ കെ. ​സ​ജീ​വ്കു​മാ​ർ, കെ.​ബി. സു​നി​ൽ​കു​മാ​ർ, ടി. ​സു​നി​ൽ​കു​മാ​ർ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.