സ്വ​കാ​ര്യ വ​ന​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​നാ​ണ് ടി​എ​ൻ​പി​പി​എ​ഫ് ആ​ക്ട് ന​ട​പ്പാ​ക്കി​യ​ത്: ജി​ല്ലാ ക​ള​ക്ട​ർ
Friday, August 12, 2022 11:43 PM IST
ഗൂ​ഡ​ല്ലൂ​ർ: സ്വ​കാ​ര്യ വ​ന​ങ്ങ​ൾ ന​ശി​പ്പി​ക്കു​ന്ന​തും ഈ ​ഭൂ​മി​യു​ടെ ഉ​പ​യോ​ഗ​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്തു​ന്ന​ത് ത​ട​യു​ന്ന​തി​നു​മാ​ണ് ത​മി​ഴ്നാ​ട് സ്വ​കാ​ര്യ വ​ന സം​ര​ക്ഷ​ണ നി​യ​മം1949 (ടി​എ​ൻ​പി​പി​എ​ഫ് ആ​ക്ട് 1949) ന​ട​പ്പാ​ക്കി​യ​തെ​ന്ന് നീ​ല​ഗി​രി ജി​ല്ലാ ക​ല​ക്ട​ർ എ​സ്.​പി. അ​മൃ​ത് വ്യ​ക്ത​മാ​ക്കി. ഈ ​നി​യ​മ​ത്തി​ന്‍റെ പ​രി​ധി​യി​ൽ നീ​ല​ഗി​രി ജി​ല്ല​യി​ലെ ര​ണ്ട് ഹെ​ക്ട​റി​ന് മു​ക​ളി​ൽ വി​സ്തൃ​തി​യു​ള്ള ഭൂ​മി​ക​ൾ ക​ണ്ട​റി​ഞ്ഞ് സ്വ​കാ​ര്യ വ​ന​മാ​യി ക​ണ​ക്കാ​ക്കി 1991 ന​വം​ന്പ​ർ 15 ൽ ​ഇ​റ​ക്കി​യ ജി​ല്ല ഗ​സ​റ്റ് വി​ജ്ഞാ​പ​ന​ത്തി​ലൂ​ടെ സ്വ​കാ​ര്യ വ​ന​മാ​യി പ്ര​ഖ്യാ​പി​ച്ചു. ഈ ​നി​യ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല ക​ള​ക്ട​ർ ചെ​യ​ർ​മാ​നാ​യും ഡി​എ​ഫ്ഒ​മാ​ർ, ത​ഹ​സി​ൽ​ദാ​ർ​മാ​ർ, സോ​യി​ൽ ക​ണ്‍​സ​ർ​വേ​റ്റ​റിം​ഗ് സൂ​പ്ര​ണ്ടിം​ഗ് എ​ൻ​ജി​നി​യ​ർ, ക​ള​ക്ട​റു​ടെ പി​എ അം​ഗ​ങ്ങ​ളാ​യും ക​മ്മി​റ്റി രൂ​പീ​ക​രി​ക്കു​ക​യും ചെ​യ്തു.
നി​യ​മ​ത്തി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന ഭൂ​മി​യു​ടെ ഉ​ട​മ​സ്ഥ​ർ ക​മ്മി​റ്റി​യു​ടെ മു​ൻ​കൂ​ർ അ​നു​വാ​ദം വാ​ങ്ങാ​തെ ഭൂ​മി ക്ര​യ​വി​ക്ര​യം ന​ട​ത്തു​ക​യോ പാ​ട്ട​ത്താ​നോ പാ​ടി​ല്ല. അ​ങ്ങ​നെ ചെ​യ്യു​ന്ന ക്ര​യ​വി​ക്ര​യം അ​സാ​ധു​വാ​യി​രി​ക്കും. അ​തേ​സ​മ​യം പാ​ർ​ട്ടീ​ഷ​ൻ ഡീ​ഡ്, ഗി​ഫ്റ്റ് ഡീ​ഡ് എ​ന്നി​വ​യ്ക്ക് ക​മ്മി​റ്റി​യു​ടെ മു​ൻ​കൂ​ർ അ​നു​മ​തി വേ​ണ്ട​തി​ല്ലെ​ന്നും ക​ള​ക്ട​ർ വ്യ​ക്ത​മാ​ക്കി. ഒ​രു ഭൂ​മി ക്ര​യ​വി​ക്ര​യ​ത്തി​നാ​യി ക​മ്മി​റ്റി​യു​ടെ അ​നു​വാ​ദം വാ​ങ്ങി​യി​ട്ടു​ണ്ടെ​ങ്കി​ൽ ആ ​സ്ഥ​ലം പാ​ർ​ട്ടീ​ഷ​ൻ ചെ​യ്യു​ന്ന​തി​നോ ചി​ട്ട​യി​ൽ പേ​ര് ചേ​ർ​ക്കു​ന്ന​തി​നോ വീ​ണ്ടും ക​മ്മി​റ്റി​യു​ടെ അ​നു​വാ​ദം ആ​വ​ശ്യ​മി​ല്ല. മേ​ൽ​പ്പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ൾ അ​തേ​പ​ടി പി​ന്തു​ട​രാ​ൻ ക​മ്മി​റ്റി അം​ഗ​ങ്ങ​ളും ബ​ന്ധ​പ്പെ​ട്ട സ​ബ് ര​ജി​സ്റ്റ​ർ​മാ​രും ഈ ​നി​യ​മം പാ​ലി​ക്ക​ണ​മെ​ന്നും ക​ള​ക്ട​ർ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​ൽ വി​പ​രീ​ത​മാ​യി ന​ട​ക്കു​ന്ന ക്ര​യ​വി​ക്ര​യ ന​ട​പ​ടി​ക​ൾ സാ​ധു​വാ​യി​രി​ക്കു​ന്ന​ത​ല്ലെ​ന്നും ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രു​ടെ മേ​ൽ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​മെ​ന്നും ക​ള​ക്ട​ർ വ്യ​ക്ത​മാ​ക്കി.
ടി​എ​ൻ​പി​പി​എ​ഫ് ആ​ക്ടി​ലെ ഭേ​ദ​ഗ​തി നേ​ര​ത്തെ നി​യ​മ​ത്തി​ലു​ണ്ട്: കോ​ണ്‍​ഗ്ര​സ്
ഗൂ​ഡ​ല്ലൂ​ർ: ത​മി​ഴ്നാ​ട് സ്വ​കാ​ര്യ വ​ന​സം​ര​ക്ഷ​ണ നി​യ​മ​ത്തി​ൽ ഇ​പ്പോ​ൾ ക​ള​ക്ട​ർ പ്ര​ഖ്യാ​പി​ച്ച ഭേ​ദ​ഗ​തി നി​ല​വി​ലെ നി​യ​മ​ത്തി​ലു​ണ്ടെ​ന്ന് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. കോ​ശി ബേ​ബി പ​റ​ഞ്ഞു. ഇ​ത് മ​ന​പൂ​ർ​വം ഉ​ദ്യോ​ഗ​സ്ഥ​ർ മ​റ​ച്ചു​വ​യ്ക്കു​ക​യാ​യി​രു​ന്നു. ഭാ​ഗ​പ​ത്രം ന​ൽ​കു​ന്ന​തി​നും ദാ​നം ചെ​യ്യു​ന്ന​തി​നും കു​ടും​ബ സ്വ​ത്ത് ഭാ​ഗം ചെ​യ്യു​ന്ന​തി​നും ജി​ല്ലാ ക​ള​ക്ട​ർ അ​ധ്യ​ക്ഷ​നാ​യ ക​മ്മി​റ്റി​യു​ടെ അ​നു​വാ​ദം വാ​ങ്ങേ​ണ്ട​തി​ല്ലെ​ന്ന് ക​ള​ക്ട​ർ പു​തി​യ ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഈ ​ഭേ​ദ​ഗ​തി നേ​ര​ത്തെ ഉ​ള്ള​താ​ണ്. പ​ക്ഷേ അ​ത് പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നി​രു​ന്നി​ല്ല. കോ​ണ്‍​ഗ്ര​സി​ന്‍റെ ഇ​ട​പെ​ട​ൽ കാ​ര​ണ​മാ​ണ് അ​തി​ൽ വ്യ​ക്ത​ത ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.
ഗൂ​ഡ​ല്ലൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കോ​ണ്‍​ഗ്ര​സ് ത​മി​ഴ്നാ​ട് നി​യ​മ​സ​ഭാ ക​ക്ഷി നേ​താ​വ് ശെ​ൽ​വ പെ​രു​ന്ത​കൈ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഏ​ഴ് എം​എ​ൽ​എ മാ​ര​ട​ങ്ങി​യ ക​മ്മി​റ്റി പാ​ർ​ട്ടി ത​ല​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്ന് പ​രാ​തി​ക​ൾ സ്വീ​ക​രി​ക്കു​ക​യും പ​രാ​തി​ക​ൾ ഉ​ൾ​കൊ​ള്ളി​ച്ച് ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ഈ ​നി​യ​മ​ത്തി​ൽ പു​തി​യ ഭേ​ദ​ഗ​തി ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.