ഫെ​യ​ർ​ലാ​ൻ​ഡി​ൽ കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷ​മാ​കു​ന്നു
Friday, August 12, 2022 11:43 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ബ​ത്തേ​രി ടൗ​ണി​നോ​ട് ചേ​ർ​ന്ന ജ​ന​വാ​സ കേ​ന്ദ്ര​മാ​യ ഫെ​യ​ർ​ലാ​ൻ​ഡി​ൽ കാ​ട്ടു​പ​ന്നി​യു​ടെ ശ​ല്യം രൂ​ക്ഷ​മാ​കു​ന്നു. രാ​പ​ക​ൽ വ്യ​ത്യാ​സ​മി​ല്ലാ​തെ​യാ​ണ് പ​ന്നി​ക​ളു​ടെ വി​ള​യാ​ട്ടം. കൂ​ട്ട​മാ​യും ഒ​റ്റ​യാ​യും പ​ന്നി​ക​ൾ ത​ന്പ​ടി​ച്ചി​രി​ക്കു​ന്ന​ത് പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ഭീ​ഷ​ണി ഉ​യ​ർ​ത്തു​ക​യാ​ണ്. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ൽ യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്കാ​ണ് ഏ​റെ ഭീ​ക്ഷ​ണി. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക​ട​ക്കം ഇ​രു ച​ക്ര വാ​ഹ​ന​ങ്ങ​ളി​ൽ എ​ത്തു​ന്ന​വ​ർ നി​ര​വ​ധി​യാ​ണ്.
വാ​ഹ​ന​ങ്ങ​ൾ​ക്ക് മു​ന്പി​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി ചാ​ടു​ന്ന​ത് അ​പ​ക​ടം ഉ​ണ്ടാ​ക്കാ​നി​ട​യു​ണ്ട്. പ്ര​ദേ​ശ​ത്ത് നി​ര​വ​ധി സ്ഥ​ല​ങ്ങ​ൾ കാ​ടു​മൂ​ടി ക​ട​ക്കു​ക​യാ​ണ്. ഇ​ത് പ​ന്നി​ക​ളു​ടെ താ​വ​ള​മാ​യി മാ​റി. പ​ന്നി​ക​ൾ ത​ന്പ​ടി​ക്കാ​ൻ കാ​ട് സ​ഹാ​യ​ക​മാ​വു​ക​യാ​ണ്. മാ​സ​ങ്ങ​ൾ​ക്കു​മു​ന്പ് വ​നം വ​കു​പ്പ് മൂ​ന്ന് പ​ന്നി​ക​ളെ പി​ടി​കൂ​ടി വ​ന​ത്തി​ൽ തു​റ​ന്നു​വി​ട്ടി​രു​ന്നു. പ​ന്നി ശ​ല്യം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ കാ​ടു​ക​ൾ വെ​ട്ടി​ത്തെ​ളി​ക്കാ​നു​ള്ള ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.