അ​മൃ​ത് സ​രോ​വ​ർ ഒ​രു​ങ്ങു​ന്നു
Friday, August 12, 2022 11:43 PM IST
ക​ൽ​പ്പ​റ്റ: ജ​ല​സം​ര​ക്ഷ​ണ​ത്തി​ന്‍റെ പു​ത്ത​ൻ മാ​തൃ​ക​യാ​യി ജി​ല്ല​യി​ൽ 58 അ​മൃ​ത് സ​രോ​വ​ർ ജ​ലാ​ശ​യ​ങ്ങ​ൾ ഒ​രു​ങ്ങു​ന്നു. ജി​ല്ല​യി​ൽ അ​മൃ​ത് സ​രോ​വ​റി​നാ​യി നൂ​ൽ​പ്പു​ഴ-12, കോ​ട്ട​ത്ത​റ- ര​ണ്ട്, എ​ട​വ​ക- ര​ണ്ട്, ത​വി​ഞ്ഞാ​ൽ- ര​ണ്ട്, തി​രു​നെ​ല്ലി- നാ​ല്, ക​ണി​യാ​ന്പ​റ്റ- മൂ​ന്ന്, മു​ള്ള​ൻ​കൊ​ല്ലി-​മൂ​ന്ന്, പൂ​താ​ടി-​അ​ഞ്ച്, പു​ൽ​പ്പ​ള്ളി-​നാ​ല്, അ​ന്പ​ല​വ​യ​ൽ-​മൂ​ന്ന്, മീ​ന​ങ്ങാ​ടി-​ര​ണ്ട്, നെ​ൻ​മേ​നി-​ആ​റ്, മു​ട്ടി​ൽ, പ​ടി​ഞ്ഞാ​റ​ത്ത​റ, പൊ​ഴു​ത​ന, വെ​ങ്ങ​പ്പ​ള്ളി, തൊ​ണ്ട​ർ​നാ​ട്, വെ​ള്ള​മു​ണ്ട, പ​ന​മ​രം എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഓ​രോ​ന്ന് വീ​ത​വും സൈ​റ്റു​ക​ൾ​ക​ളി​ലാ​ണ് അ​മൃ​ത് സ​രോ​വ​ർ ഒ​രു​ങ്ങു​ക. കോ​ട്ട​ത്ത​റ, പൊ​ഴു​ത​ന, എ​ട​വ​ക, തൊ​ണ്ട​ർ​നാ​ട്, ക​ണി​യാ​ന്പ​റ്റ, നെ​ൻ​മേ​നി, നൂ​ൽ​പ്പു​ഴ എ​ന്നീ ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 11 അ​മൃ​ത് സ​രോ​വ​ർ സൈ​റ്റു​ക​ളി​ൽ സ്വാ​ത​ന്ത്ര്യ ദി​ന​ത്തി​ൽ പ​താ​ക ഉ​യ​ർ​ത്തി​ക്കൊ​ണ്ട് പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്യും.
മ​ഹാ​ത്മാ ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി, മൈ​ന​ർ ഇ​റി​ഗേ​ഷ​ൻ, ഫി​ഷ​റീ​സ്, ഫോ​റ​സ്റ്റ്, ശു​ചി​ത്വ മി​ഷ​ൻ, ഗ്രൗ​ണ്ട് വാ​ട്ട​ർ തു​ട​ങ്ങി​യ വ​കു​പ്പു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് അ​മൃ​ത് സ​രോ​വ​ർ സൈ​റ്റു​ക​ൾ ക​ണ്ടെ​ത്തി​യ​ത്.
ഓ​രോ അ​മൃ​ത് സ​രോ​വ​റി​നും ഒ​രു പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​യും ഒ​രു പ​ഞ്ചാ​യ​ത്ത് ലെ​വ​ൽ ഓ​ഫീ​സ​റും ഉ​ൾ​പ്പ​ടെ ര​ണ്ട് പ്ര​ഭാ​രി​മാ​രെ​യും ക​ണ്ടെ​ത്തു​ക​യും ഇ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ പ​രി​ശീ​ല​നം ന​ൽ​കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഈ ​പ്ര​ഭാ​രി​മാ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് ഓ​രോ അ​മൃ​ത് സ​രോ​വ​റി​ന്‍റെ​യും പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​ന്ന​ത്. പൊ​തു​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ അ​ല​ങ്കാ​ര ചെ​ടി​ക​ൾ, ഇ​രി​പ്പി​ട​ങ്ങ​ൾ തു​ട​ങ്ങി​യ​വ ഒ​രു​ക്കി ഓ​രോ അ​മൃ​ത് സ​രോ​വ​രും ഒ​രു വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​മാ​ക്കി മാ​റ്റു​ന്ന​തോ​ടൊ​പ്പം ജ​ലാ​ശ​യ​ങ്ങ​ൾ സം​ര​ക്ഷി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത പൊ​തു​ജ​ന​ങ്ങ​ളെ ബോ​ധ്യ​പെ​ടു​ത്തു​ന്ന​തി​നും ല​ക്ഷ്യ​മി​ടു​ന്നു.
ഗ്രാ​മ​വി​ക​സ​ന വ​കു​പ്പ്, ഭൂ​വി​ഭ​വ വ​കു​പ്പ്, കു​ടി​വെ​ള്ള ശു​ചി​ത്വ വ​കു​പ്പ്, ജ​ല​വി​ഭ​വ വ​കു​പ്പ്, പ​ഞ്ചാ​യ​ത്ത് രാ​ജ് മ​ന്ത്രാ​ല​യം, വ​നം പ​രി​സ്ഥി​തി കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന മ​ന്ത്രാ​ല​യം എ​ന്നീ ആ​റ് വ​കു​പ്പു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് മി​ഷ​ൻ ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ഭാ​സ്ക​രാ​ചാ​ര്യ നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ സ്പേ​സ് ആ​പ്ലി​ക്കേ​ഷ​നും ജി​യോ​ഇ​ൻ​ഫോ​ർ​മാ​റ്റി​ക്സും മി​ഷ​ന്‍റെ സാ​ങ്കേ​തി​ക പ​ങ്കാ​ളി​ക​ളാ​ണ്. മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി, പ​തി​ന​ഞ്ചാ​മാ​ത് ഫി​നാ​ൻ​ഷ്യ​ൽ ക​മ്മീ​ഷ​ൻ ഗ്രാ​ൻ​ഡു​ക​ൾ, പി​എം​ക​ഐ​സ്വൈ, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ മ​റ്റ് സ്കീ​മു​ക​ൾ തു​ട​ങ്ങി​യ​വ​യി​ലൂ​ടെ​യാ​ണ് ആ​വ​ശ്യ​മാ​യ തു​ക ക​ണ്ടെ​ത്തു​ന്ന​ത്.
സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി​ക​ൾ, അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ, പ​ത്മ അ​വാ​ർ​ഡ് ജേ​താ​വ്, അ​മൃ​ത് സ​രോ​വ​ർ നി​ർ​മി​ക്കു​ന്ന പ്രാ​ദേ​ശി​ക പ്ര​ദേ​ശ​ത്തെ മു​തി​ർ​ന്ന പൗ​ര​ൻ​മാ​ർ എ​ന്നി​വ​ർ പ​ങ്കാ​ളി​ക​ളാ​കും.
2023 ഓ​ഗ​സ്റ്റ് 15ന​കം ഇ​ന്ത്യ​യി​ൽ 50,000 അ​മൃ​ത് സ​രോ​വ​രു​ക​ൾ നി​ർ​മി​ക്കു​ന്ന​തി​നാ​ണ് മി​ഷ​ൻ ല​ക്ഷ്യ​മി​ടു​ന്ന​ത്. കേ​ര​ള​ത്തി​ന്‍റെ പ്ര​ത്യേ​ക ഭൂ​പ്ര​കൃ​തി പ​രി​ഗ​ണി​ച്ച് പൊ​തു ഭൂ​മി​യി​ൽ 25 സെ​ന്‍റി​ൽ കൂ​ടു​ത​ൽ വി​സ്തൃ​തി​യു​ള്ള 75 കു​ള​ങ്ങ​ൾ പു​ന​രു​ജീ​വി​പ്പി​ക്കു​ന്ന​തി​നാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.