മ​ത്്സ്യോ​ത്സ​വം തു​ട​ങ്ങി
Saturday, August 13, 2022 11:33 PM IST
ക​ൽ​പ്പ​റ്റ: ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഫി​ഷ​റീ​സ് വ​കു​പ്പ് ന​ട​ത്തു​ന്ന മ​ത്്സ്യോ​ത്സ​വം തു​ട​ങ്ങി. ക​ൽ​പ്പ​റ്റ എ​ൻ​എം​ഡി​സി ഹാ​ളി​ൽ ന​ട​ക്കു​ന്ന മ​ത്സ്യോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​യ്ക്കാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

നാ​ഷ​ണ​ൽ ഫി​ഷ​റീ​സ് ഡ​വ​ല​പ്മെ​ന്‍റ് കൗ​ണ്‍​സി​ലി​ന്‍റെ ധ​ന​സ​ഹാ​യ​ത്തോ​ടെ പ്ര​ധാ​ന​മ​ന്ത്രി മ​ത്സ്യ സ​ന്പ​ദ് യോ​ജ​ന പ​ദ്ധ​തി​യു​ടെ പ്ര​ച​ര​ണാ​ർ​ത്ഥ​മാ​ണ് ഫി​ഷ​റീ​സ് വ​കു​പ്പ് മ​ത്സ്യോ​ത്സ​വം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. യു​വാ​ക്ക​ളി​ലെ തൊ​ഴി​ലി​ല്ലാ​യ്മ പ​രി​ഹ​രി​ക്കു​ന്ന​തി​നും മാം​സ്യാ​ഹാ​ര​ത്തി​ന്‍റെ ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​നും സ​ഹാ​യി​ക്കു​ന്ന പി​എം​എം​എ​സ്വൈ പ​ദ്ധ​തി​യു​ടെ പ്ര​ച​ര​ണാ​ർ​ത്ഥം സം​ഘ​ടി​പ്പി​ക്കു​ന്ന മ​ത്സ്യോ​ത്സ​വ​ത്തി​ൽ കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലെ തീ​ര മൈ​ത്രി സം​ഘ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ഭി​ന്ന​ങ്ങ​ളാ​യ മ​ത്സ്യ വി​ഭ​വ​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും വി​ൽ​പ​ന​യും അ​ല​ങ്കാ​ര മ​ത്സ്യ​ങ്ങ​ളു​ടെ​യും ത​ദ്ദേ​ശീ​യ മ​ത്സ്യ​ങ്ങ​ളു​ടെ​യും പ്ര​ദ​ർ​ശ​ന​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

മ​ത്സ്യോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​റി​ൽ ’അ​ല​ങ്കാ​ര മ​ത്സ്യ​കൃ​ഷി​യി​ലെ നൂ​ത​ന രീ​തി​ക​ളും വി​പ​ണ​ന സാ​ധ്യ​ത​ക​ളും’ എ​ന്ന വി​ഷ​യ​ത്തി​ൽ അ​സി. ഫി​ഷ​റീ​സ് എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ ജൂ​ഡി​ൻ ജോ​ണ്‍ ചാ​ക്കോ ക്ലാ​സെ​ടു​ത്തു.

ഫി​ഷ​റീ​സ് വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ സി. ​ആ​ഷി​ക് ബാ​ബു, അ​സി​സ്റ്റ​ന്‍റ് ഫി​ഷ​റീ​സ് എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ എ​സ്. സ​രി​ത, മ​ത്സ്യ ക​ർ​ഷ​ക​ൻ ശ​ശി​ധ​ര​ൻ തെ​ക്കും ത​റ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന മ​ത്സ്യോ​ത്സ​വം ഇ​ന്ന് സ​മാ​പി​ക്കും.