മു​ത്തു​മാ​രി​യി​ൽ കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷം
Saturday, August 13, 2022 11:38 PM IST
മാ​ന​ന്ത​വാ​ടി: തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ തൃ​ശി​ലേ​രി മു​ത്തു​മാ​രി​യി​ൽ കാ​ട്ടാ​ന​ഷ​ശ​ല്യം രൂ​ക്ഷം. വി​ള​ക​ൾ ന​ശി​പ്പി​ച്ച ആ​ന​ക​ൾ വീ​ടു​ക​ൾ​ക്കു കേ​ടു​വ​രു​ത്തി. സ​ന്ധ്യ​യാ​കു​ന്ന​തോ​ടെ മു​ത്തു​മാ​രി​യി​ൽ പൊ​തു​നി​ര​ത്തി​ല​ട​ക്കം ആ​ന​ക​ൾ പ​തി​വു കാ​ഴ്ച​യാ​ണ്. കൃ​ഷി​യി​ട​ങ്ങ​ളി​ൽ ഇ​റ​ങ്ങു​ന്ന ആ​ന​ക​ൾ വ​ൻ​തോ​തി​ലാ​ണ് കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം പ്ര​ദേ​ശ​ത്തെ ഫ്രാ​ൻ​സി​സി​ന്‍റെ വീ​ടി​ന്‍റെ കു​റെ ഓ​ടു​ക​ൾ ആ​ന ത​ക​ർ​ത്തു. വീ​ടി​ന്‍റെ മു​റ്റം, ക​യ്യാ​ല, കു​ളി​മു​റി എ​ന്നി​വ​യ്ക്കും നാ​ശം വ​രു​ത്തി. രാ​ത്രി ആ​ന​ക​ളെ ഭ​യ​ന്നു വീ​ടി​നു പു​റ​ത്തി​റ​ങ്ങാ​ൻ ഭ​യ​ക്കു​ക​യാ​ണ് മു​ത്തു​മാ​രി​ക്കാ​ർ. ആ​ന​യി​റ​ങ്ങി​യ​തു അ​റി​യി​ക്കു​ന്പോ​ൾ വ​നം ഉ​ദ്യോ​ഗ​സ്ഥ​ർ നി​സം​ഗ​ത പു​ല​ർ​ത്തു​ക​യാ​ണ്. ഇ​ത് നാ​ട്ടു​കാ​ർ​ക്കി​ട​യി​ൽ പ്ര​തി​ഷേ​ധ​ത്തി​നു കാ​ര​ണ​മാ​യി.