മൂ​ന്നാം വി​വാ​ഹ​ത്തി​നുള്ള ഒ​രു​ക്ക​ത്തി​നി​ടെ പി​ടി​യി​ൽ
Wednesday, August 17, 2022 12:28 AM IST
ക​ൽ​പ്പ​റ്റ: മൂ​ന്നാം വി​വാ​ഹ​ത്തി​നു​ള്ള ഒ​രു​ക്ക​ത്തി​നി​നി​ടെ വ​യ​നാ​ട്ടു​കാ​ര​ൻ തി​രൂ​രി​ൽ പി​ടി​യി​ലാ​യി. ത​രു​വ​ണ പു​ലി​ക്കാ​ട് സ്വ​ദേ​ശി പ​പ്പ​ടം അ​ഷ്റ​ഫി​നെ​യാ​ണ് വെ​ള്ള​മു​ണ്ട പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.
ത​ല​പ്പു​ഴ​യി​ൽ ഭാ​ര്യ​യും മൂ​ന്നു മ​ക്ക​ളു​മു​ള്ള അ​ഷ്റഫ് കൊ​ണ്ടോ​ട്ടി​യി​ൽ നി​ന്നാ​ണ് ര​ണ്ടാം വി​വാ​ഹം ക​ഴി​ച്ച​ത്. കൊ​ണ്ടോ​ട്ടി​യി​ൽ​നി​ന്നു സ്വ​ർ​ണ​വും പ​ണ​വു​മാ​യി മു​ങ്ങി​യ ഇ​യാ​ൾ എ​ട​വ​ണ്ണ​യി​ൽ കാ​ന്‍റീ​നി​ൽ ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് മൂ​ന്നാം വി​വാ​ഹ​ത്തി​നു ശ്ര​മി​ച്ച​ത്.
സം​ശ​യം തോ​ന്നി വ​ധു​വി​ന്‍റെ വീ​ട്ടു​കാ​ർ വെ​ള്ള​മു​ണ്ട പോ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണ് അ​റ​സ്റ്റി​ൽ ക​ലാ​ശി​ച്ച​ത്. പോ​ലീ​സ് വ​രു​ന്ന വി​വ​രം അ​റ​ഞ്ഞ് അ​ഷ്റ​ഫ് മു​ങ്ങി​യെ​ങ്കി​ലും പോ​ലീ​സ് ത​ന്ത്ര​പ​ര​മാ​യി കു​ടു​ക്കു​ക​യാ​യി​രു​ന്നു. അ​ഷ്റ​ഫി​നെ​തി​രേ ത​ല​പ്പു​ഴ​യി​ലും കൊ​ണ്ടോ​ട്ടി​യി​ലും കേ​സു​ണ്ട്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.