വയനാട് സ്വദേശി കൊല്ലത്ത് ട്രെയിൻ തട്ടി മരിച്ചു
1565347
Friday, June 6, 2025 10:18 PM IST
മാനന്തവാടി: വയനാട് സ്വദേശി കൊല്ലം കരീക്കോട് ട്രെയിൻ തട്ടി മരിച്ചു. കമ്മന ആര്യാട്ട് ഗോപകുമാർ-ജയശ്രീ ദന്പതികളുടെ മകൻ ശ്രീഗേഷാണ്(36) മരിച്ചത്. ഇന്നലെ രാവിലെയാണ് സംഭവം.കൊല്ലത്ത് സ്വകാര്യ സ്ഥാപനത്തിൽ പങ്കാളിയാണ്. ഭാര്യ: വിദ്യ. മകൻ: ആദിദേവ്.