ക​ൽ​പ്പ​റ്റ: നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ മേ​ൽ​മു​റി, പാ​റ​ത്തോ​ട്, സേ​ട്ടു​കു​ന്ന്, കൊ​ച്ചു​മ​ല, പ​ത്താം​മൈ​ൽ, എ​ട്ടാം​മൈ​ൽ, സു​ഗ​ന്ധ​ഗി​രി, കു​റി​ച്യ​ർ​മ​ല, കു​ന്നും​പു​റം തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​ന്യ​മൃ​ഗ​ശ​ല്യം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​ൽ​പ്പ​റ്റ ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സി​ന് വാ​ഹ​നം വാ​ങ്ങു​ന്ന​തി​ന് എം​എ​ൽ​എ ഫ​ണ്ടി​ൽ​നി​ന്നു തു​ക അ​നു​വ​ദി​ക്കു​മെ​ന്ന് ടി. ​സി​ദ്ദി​ഖ് അ​റി​യി​ച്ചു.

വ​ന്യ​മൃ​ഗ​ങ്ങ​ൾ ഇ​റ​ങ്ങു​ന്ന ജ​ന​വാ​സ മേ​ഖ​ല​ക​ളി​ൽ വേ​ഗ​ത്തി​ൽ എ​ത്തു​ന്ന​തി​ന് വാ​ഹ​ന സൗ​ക​ര്യ​ത്തി​ന്‍റെ അ​ഭാ​വം വ​ന​സേ​ന​യ്ക്കു ത​ട​സ​മാ​കു​ക​യാ​ണ്. ഇ​ക്കാ​ര്യം ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന ജ​ന​ജാ​ഗ്ര​താ​സ​മി​തി യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്ന​താ​യി എം​എ​ൽ​എ പ​റ​ഞ്ഞു.

പൊ​ഴു​ത​ന പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​സ്ന സ്റ്റെ​ഫി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം പി. ​പ്ര​സാ​ദ്, സൗ​ത്ത് വ​യ​നാ​ട് ഡി​എ​ഫ്ഒ അ​ജി​ത്ത് കെ. ​രാ​മ​ൻ, യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു.