പ്രധാനമന്ത്രി രാഷ്ട്രീയ ബാൽ പുരസ്കാരത്തിന് അപേക്ഷിക്കാം
1565546
Saturday, June 7, 2025 6:23 AM IST
കൽപ്പറ്റ: വിവിധ മേഖലകളിലെ അസാധാരണമായ നേട്ടങ്ങൾ കൈവരിച്ച കുട്ടികൾക്ക് നൽകുന്ന പ്രധാനമന്ത്രി രാഷ്ട്രീയ ബാൽ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു.
ധീരത, സാമൂഹികസേവനം, പരിസ്ഥിതി, കായികം, കലയും സംസ്കാരവും, ശാസ്ത്ര സാങ്കേതികം തുടങ്ങിയ ആറ് വിഭാഗത്തിൽ നിന്നാണ് അപേക്ഷ സ്വീകരിക്കുന്നത്.
അപേക്ഷകർ നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജൂലൈ ഒന്നിനകം ജില്ലാ കളക്ടറുടെ ഓഫീസിൽ നൽകണം. കൂടുതൽ വിവരങ്ങൾ tthsp://awarsd.gov.in ൽ ലഭിക്കും. ഫോണ്: 04936 202251.