പാതയോരം ശുചീകരിച്ചു
1565544
Saturday, June 7, 2025 6:23 AM IST
സുൽത്താൻ ബത്തേരി: പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി നഗരസഭ, ചേനാട് ഹൈസ്കൂൾ, വനം- വന്യജീവി വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പുൽപ്പള്ളി റോഡിൽ ഒന്നാംമൈൽ മുതൽ ആറാം മൈൽ വരെ പാതയോരം ശുചീകരിച്ചു.
മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടോം ജോസ് ഉദ്ഘാടനം ചെയ്തു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ എ.ജി. രമേഷ്കുമാർ, എ.ബി. ശാന്തി, ഹെഡ്മിസ്ട്രസ് വി. സുരഭില, പിടിഎ പ്രസിഡന്റ് പി.എസ്. അജിത്കുമാർ, എംപിടിഎ പ്രസിഡന്റ് പി.ആർ. നിഷ എന്നിവർ പ്രസംഗിച്ചു.
ക്വിസ്, പോസ്റ്റർ നിർമാണ മത്സരങ്ങളിൽ വിജയിച്ച വിദ്യാർഥികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.