ര​ക്ഷ​പ്പെ​ട്ട റി​മാ​ൻ​ഡ് പ്ര​തി​യെ പി​ടി​കൂ​ടി
Wednesday, April 17, 2019 1:07 AM IST
മാ​ന​ന്ത​വാ​ടി: ജി​ല്ലാ ജ​യി​ലി​ൽ നി​ന്നും ചി​കി​ത്സ​യ്ക്കാ​യി ജി​ല്ലാ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ൾ എ​സ്കോ​ർ​ട്ട് ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച് ക​ട​ന്നു​ക​ള​ഞ്ഞ റി​മാ​ൻ​ഡ് പ്ര​തി​യെ പി​ടി​കൂ​ടി. അ​ടി​പി​ടി കേ​സി​ൽ മാ​ന​ന്ത​വാ​ടി ജി​ല്ലാ​ജ​യി​ലി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന കേ​ണി​ച്ചി​റ സ്വ​ദേ​ശി​യാ​യ യു​വാ​വ് അ​നീ​ഷ്(22) നെ​യാ​ണ് ഇ​രു​ള​ത്തെ ഭാ​ര്യ വീ​ട്ടി​ൽ വെ​ച്ച് പി​ടി​കൂ​ടി​യ​ത്.
13ന് ​രാ​ത്രി 7.30 ഓ​ടെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ വെ​ച്ചാ​ണ് അ​നീ​ഷ് ര​ക്ഷ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് ഇ​യാ​ൾ​ക്കാ​യി തെ​ര​ച്ചി​ൽ ശ​ക്ത​മാ​ക്കു​ക​യാ​യി​രു​ന്നു.