ക​ർ​ഷ​ക പെ​ൻ​ഷ​ൻ
Thursday, April 18, 2019 12:24 AM IST
ക​ൽ​പ്പ​റ്റ: പ​ടി​ഞ്ഞാ​റ​ത്ത​റ കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ൽ ക​ർ​ഷ​ക പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന​വ​ർ റേ​ഷ​ൻ​കാ​ർ​ഡ് സ​ഹി​തം 30നു​ള്ളി​ൽ കൃ​ഷി​ഭ​വ​നി​ൽ നേ​രി​ട്ട് ഹാ​ജ​രാ​കു​ക​യോ ജീ​വി​ച്ചി​രി​ക്കു​ന്നു​ണ്ട് എ​ന്നു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കു​ക​ക​യോ വേ​ണ​മെ​ന്ന് കൃ​ഷി ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

കു​ഷ്ഠ​രോ​ഗ നി​ർ​ണ്ണയം: സ​ർ​വേ ന​ട​ത്തു​ന്നു

ക​ൽ​പ്പ​റ്റ: കു​ഷ്ഠ​രോ​ഗി​ക​ളെ ക​ണ്ടെ​ത്താ​ൻ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ൽ 29 മു​ത​ൽ മെ​യ് 12 വ​രെ സ​ർ​വേ ന​ട​ത്തും. ജി​ല്ലാ ക​ള​ക്ട​ർ എ.​ആ​ർ. അ​ജ​യ​കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന കു​ഷ്ഠ​രോ​ഗ നി​ർ​ണ​യ ക്യാ​ന്പ് മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി മീ​റ്റിം​ഗി​ലാ​ണ് തീ​രു​മാ​നം. കൊ​ല്ലം, ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, കോ​ട്ട​യം എ​ന്നീ ജി​ല്ല​ക​ളി​ലും ഇ​തേ ദി​വ​സ​ങ്ങ​ളി​ൽ സ​ർ​വേ ന​ട​ക്കും.
പ​രി​ശീ​ല​നം ല​ഭി​ച്ച ആ​ശാ വ​ർ​ക്ക​ർ​മാ​ർ, അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ ബ്ലോ​ക്ക് ത​ല​ത്തി​ൽ സ​ർ​വേ ന​ട​ത്തും. ത്വ​ക്ക് സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പെ​ടു​ന്ന​വ​രെ ക​ണ്ടെ​ത്തി ക്യാ​ന്പു​ക​ളി​ൽ എ​ത്തി​ച്ച് ചി​കി​ത്സ​യും ബോ​ധ​വ​ത്ക​ര​ണ​വും ല​ഭ്യ​മാ​ക്കും. സം​സ്ഥാ​ന വ്യാ​പ​ക​മാ​യി കു​ഷ്ഠ​രോ​ഗ നി​ർ​മാ​ർ​ജ​നം സാ​ധ്യ​മാ​ക്കു​ക​യാ​ണ് ഇ​തു​വ​ഴി ല​ക്ഷ്യ​മി​ടു​ന്ന​ത്. യോ​ഗ​ത്തി​ൽ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ. രേ​ണു​ക, സ്റ്റേ​റ്റ് ലെ​പ്ര​സി ഓ​ഫീ​സ​ർ ഡോ.​ജെ. പ​ത്മ​ല​ത, ഡെ​പ്യൂ​ട്ടി ഡി​എം​ഒ ഡോ. ​പ്രി​യ സേ​ന, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.