ജി​ല്ല​യി​ൽ സു​ര​ക്ഷ ഒ​രു​ക്കാ​ൻ ര​ണ്ടാ​യി​ര​ത്തോ​ളം സേ​നാ​ംഗ​ങ്ങ​ൾ
Tuesday, April 23, 2019 12:22 AM IST
ക​ൽ​പ്പ​റ്റ: തെ​ര​ഞ്ഞെ​ടു​പ്പി​നു സു​ര​ക്ഷ​യൊ​രു​ക്കാ​ൻ ജി​ല്ല​യി​ൽ ര​ണ്ടാ​യി​ര​ത്തോ​ളം സേ​നാം​ഗ​ങ്ങ​ൾ സ​ജ്ജ​രാ​യി. ഇ​ന്ന​ലെ രാ​വി​ലെ ത​ന്നെ പ്ര​ശ്ന​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലെ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളു​ടെ നി​യ​ന്ത്ര​ണം സേ​ന​ക​ളേ​റ്റെ​ടു​ത്തു. കേ​ര​ള പോ​ലീ​സി​നെ കൂ​ടാ​തെ ത​മി​ഴ്നാ​ട് പോ​ലീ​സും ജി​ല്ല​യി​ലെ​ത്തി​യി​ട്ടു​ണ്ട്.

അ​തി​ർ​ത്തി സം​ര​ക്ഷ​ണ സേ​ന, ഇ​ൻ​ഡോ​ടി​ബ​റ്റ​ൻ അ​തി​ർ​ത്തി സേ​ന എ​ന്നി​വ​ര​ട​ക്കം അ​ഞ്ച് ക​ന്പ​നി കേ​ന്ദ്ര​സേ​ന​ ജി​ല്ല​യി​ലെ​ത്തി​യി​ട്ടു​ണ്ട്. പ്ര​ശ്ന​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ല​ൽ സാ​യു​ധ സേ​നാ​ഗം​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ട്രോ​ളിം​ഗും ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ജി​ല്ല​യു​ടെ അ​തി​ർ​ത്തി​ക​ളെ​ല്ലാം മു​ഴു​വ​ൻ സ​മ​യ നി​രീ​ക്ഷ​ണ​വും ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. വോ​ട്ടെ​ടു​പ്പ് പൂ​ർ​ത്തി​യാ​ക്കി വോ​ട്ടിം​ഗ് സാ​മ​ഗ്രി​ക​ൾ തി​രി​ച്ച് ക​ള​ക‌്ഷ​ൻ സെ​ന്‍റ​റി​ലെ​ത്തി​ക്കു​ന്ന​തു വ​രെ പ​ഴു​ത​ട​ച്ച സു​ര​ക്ഷ​യാ​ണ് പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ജി​ല്ല​യി​ൽ 72 പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ളി​ലും നി​രീ​ക്ഷ​ണം ഏ​കോ​പി​പ്പി​ക്കാ​ൻ മൈ​ക്രോ ഒ​ബ്സ​ർ​വ​ർ​മാ​രെ​യും നി​യ​മി​ച്ചി​ട്ടു​ണ്ട്. സു​ര​ക്ഷ ഒ​രു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 23 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ൽ വെ​ബ്കാ​സ്റ്റിം​ഗ് സം​വി​ധാ​ന​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.