തെ​ര​ഞ്ഞെ​ടു​പ്പു നാ​ളി​ലും മാ​വോ​യി​സ്റ്റ് പോ​സ്റ്റ​ർ
Wednesday, April 24, 2019 12:45 AM IST
മാ​ന​ന്ത​വാ​ടി: തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സ​വും മാ​വോ​യി​സ്റ്റ് പോ​സ്റ്റ​ർ. മ​ക്കി​മ​ല വെ​യ്റ്റിം​ഗ് ഷെ​ഡി​ലാ​ണ് കൈ​കൊ​ണ്ട് എ​ഴു​തി​യ പോ​സ്റ്റ​റു​ക​ൾ ഇ​ന്ന​ലെ രാ​വി​ലെ ക​ണ്ട​ത്. മ​ക്കി​മ​ല, പ​ഞ്ചാ​ര​ക്കൊ​ല്ലി എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​ള​യ​ത്തി​ൽ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​വ​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് വോ​ട്ട് ബ​ഹി​ഷ്ക​രി​ക്ക​ണ​മെ​ന്ന ആ​ഹ്വാ​നമാ​യി​രു​ന്നു പോ​സ്റ്റ​റു​ക​ളി​ൽ. ഇ​വ ക​ണ്ടെ​ത്തി​യ വെ​യി​റ്റിം​ഗ് ഷെ​ഡി​ൽ​നി​ന്നു ഒ​രു കി​ലോ​മീ​റ്റ​ർ മാ​ത്രം അ​ക​ലെ​യാ​ണ് കൈ​ത​ക്കൊ​ല്ലി സ്കൂ​ളി​ലെ 23-ാം ന​ന്പ​ർ പോ​ളിം​ഗ് ബൂ​ത്ത്. എ​എ​സ്പി വൈ​ഭ​വ് സ​ക്സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് കൈ​ത​ക്കൊ​ല്ലി​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി.