പു​ൽ​പ്പ​ള്ളി​യി​ൽ ട്രാ​ഫി​ക് പ​രി​ഷ്ക​ര​ണം കാ​ര്യ​ക്ഷ​മ​മാ​ക്ക​ണ​മെ​ന്ന്
Friday, May 24, 2019 11:56 PM IST
പു​ൽ​പ്പ​ള്ളി: ട്രാ​ഫി​ക് പ​രി​ഷ്ക​ര​ണം ടൗ​ണി​ൽ കു​റ്റ​മ​റ്റ​താ​ക്ക​ണ​മെ​ന്നു ആ​വ​ശ്യം ഉ​യ​രു​ന്നു. ഏ​റെ കൊ​ട്ടി​ഘോ​ഷി​ച്ച് ന​ട​പ്പി​ലാ​ക്കി​യ പ​രി​ഷ്ക​ര​ണം കു​ത്ത​ഴി​ഞ്ഞ നി​ല​യി​ലാ​ണ്. നോ ​പാ​ർ​ക്കിം​ഗ് ഏ​രി​യ​യി​ൽ രാ​വി​ലെ മു​ത​ൽ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്കു​ചെ​യ്യു​കയാ​ണി​പ്പോ​ൾ.
ബ​സ‌്സ്റ്റാ​ൻ​ഡ് മു​ത​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ വ​രെ​യും പൊ​തു സ്റ്റേ​ജ് മു​ത​ലു​ള്ള ഭാ​ഗ​ങ്ങ​ളി​ലും വാ​ഹ​ന​ങ്ങ​ൾ ത​ല​ങ്ങും വി​ല​ങ്ങും പാ​ർ​ക്കു​ചെ​യ്യു​ന്ന​തു ന​ഗ​ര​ത്തി​ൽ അ​ടി​ക്ക​ടി ഗ​താ​ഗ​ത​ക്കു​രു​ക്കി​നു കാ​ര​ണ​മാ​കു​ക​യാ​ണ്.
പൊ​തു സ്റ്റേ​ജ് മു​ത​ൽ അ​ന​ശ്വ​ര ജം​ഗ​ഷ്ൻ വ​രെ ഭാ​ഗ​ങ്ങ​ളി​ൽ പാ​ർ​ക്കിം​ഗ് പാ​ടി​ല്ലെ​ന്ന് ക​ർ​ശ​ന നി​ർ​ദേ​ശം ഉ​ണ്ടെ​ങ്കി​ലും പാ​ലി​ക്കു​ന്ന​വ​ർ വി​ര​ളം.
റോ​ഡ​രി​കി​ലെ പാ​ർ​ക്കിം​ഗ് വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്കു ക​ട​ന്നു​പോ​കു​ന്ന​തി​നു പ്ര​യാ​സം സൃ​ഷ്ടി​ക്കു​ക​യാ​ണ്. ടൗ​ണി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​നു ട്രാ​ഫി​ക് പ​രി​ഷ്ക​ര​ണം ക​ർ​ശ​ന​മാ​യി ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നാ​ണ് വ്യാ​പാ​രി​ക​ളും മ​റ്റും ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.