വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ്: എം​എ​ൽ​എ​മാ​ർ യോ​ജി​ച്ച് ഇ​ട​പെ​ട​ണ​മെ​ന്ന്
Friday, June 21, 2019 12:06 AM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ് യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന​തി​നു ജി​ല്ല​യി​ൽ​നി​ന്നു​ള്ള എം​എ​ൽ​എ​മാ​ർ യോ​ജി​ച്ചു ഇ​ട​പെ​ട​ണ​മെ​ന്നു എ​ൽ​ജെ​ഡി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​പി. വ​ർ​ക്കി, കി​സാ​ൻ ജ​ന​ത സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​ഒ. ദേ​വ​സി, ജി​ല്ലാ നേ​താ​ക്ക​ളാ​യ കെ.​കെ. ര​വി, എം.​എ. അ​ഗ​സ്റ്റി​ൻ, പി.​സി. മാ​ത്യു എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
2012ലെ ​ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ച മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ നി​ർ​മാ​ണം​പോ​ലും ഇ​ന്നോ​ളം തു​ട​ങ്ങി​യി​ല്ല. കോ​ള​ജി​നാ​യി കോ​ട്ട​ത്ത​റ വി​ല്ലേ​ജി​ൽ ച​ന്ദ്ര​പ്ര​ഭ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് 50 ഏ​ക്ക​ർ ഭൂ​മി സൗ​ജ​ന്യ​മാ​യി ന​ൽ​കി​യി​രു​ന്നു. ക​ൽ​പ്പ​റ്റ-​മാ​ന​ന്ത​വാ​ടി റോ​ഡി​ലെ മു​ര​ണി​ക്ക​ര​യി​ൽ​നി​ന്നു ഈ ​ഭൂ​മി​യി​ലേ​ക്കു​ള്ള റോ​ഡി​ന്‍റെ നി​ർ​മാ​ണ​വും ഭാ​ഗി​ക​മാ​യി ന​ട​ത്തി. എ​ന്നാ​ൽ ക​ഴി​ഞ്ഞ പ്ര​ള​യ​കാ​ല​ത്തു സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച ജി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ ഭൂ​മി​യി​ലെ പ്ര​കൃ​തി​ദു​ര​ന്ത സാ​ധ്യ​ത സം​ബ​ന്ധി​ച്ചു ആ​ഴ​മു​ള്ള പ​ഠ​നം ആ​വ​ശ്യ​മാ​ണെ​ന്നു അ​ഭി​പ്രാ​യ​പ്പെ​ട്ടു.
ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കോ​ട്ട​ത്ത​റ​യി​ലെ സ്ഥ​ല​ത്തു നി​ർ​മാ​ണം ന​ട​ത്തേ​ണ്ടെ​ന്നു തീ​രു​മാ​നി​ച്ച സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​നാ​യി വൈ​ത്തി​രി താ​ലൂ​ക്കി​ൽ പു​തി​യ സ്ഥ​ലം ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. മെ​ഡി​ക്ക​ൽ കോ​ള​ജി​നു ആ​വ​ശ്യ​മാ​യ ഭൂ​മി വി​ല​യ്ക്കു ന​ൽ​കാ​ൻ ഏ​താ​നും എ​സ്റ്റേ​റ്റ് ഉ​ട​മ​ക​ൾ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തെ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചെ​ങ്കി​ലും തു​ട​ർ ന​ട​പ​ടി​ക​ൾ അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ണ്. എ​സ്റ്റേ​റ്റി​ന്‍റെ ഭാ​ഗം മെ​ഡി​ക്ക​ൽ കോ​ള​ജി​നാ​യി വാ​ങ്ങു​ന്ന​തു നി​യ​മ​നൂ​ലാ​മാ​ല​ക​ളി​ൽ​പ്പെ​ടാ​നും നി​ർ​മാ​ണം വൈ​കാ​നും കാ​ര​ണ​മാ​കു​മെ​ന്നു ക​രു​തു​ന്ന​വ​ർ നി​ര​വ​ധി​യാ​ണ്.
ചി​കി​ത്സാ​രം​ഗ​ത്തു പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന ജി​ല്ല​യി​ൽ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് അ​നി​വാ​ര്യ​ത​യാ​ണ്. അ​ത്യാ​ധു​നി​ക ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ൾ ജി​ല്ല​യി​ലെ ഒ​രാ​ശു​പ​ത്രി​യി​ലും ഇ​ല്ല. അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ന്ന​വ​ര​ട​ക്കം രോ​ഗി​ക​ളെ ജി​ല്ല​യ്ക്കു പു​റ​ത്തു​ള്ള ആ​ശു​പ​ത്രി​ക​ളി​ൽ എ​ത്തി​ക്കേ​ണ്ട സ്ഥി​തി​യാ​ണു​ള്ള​ത്.​കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കും മ​റ്റും കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ രോ​ഗി മ​രി​ച്ച കേ​സു​ക​ൾ നി​ര​വ​ധി​യാ​ണ്. മൊ​ബൈ​ൽ ഐ​സി​യു സം​വി​ധാ​ന​മു​ള്ള ഒ​രാ​ശു​പ​ത്രി​പോ​ലും ജി​ല്ല​യി​ലി​ല്ല.
മെ​ഡി​ക്ക​ൽ കോ​ള​ജ് നി​ർ​മാ​ണ​ത്തി​ൽ സ​ർ​ക്കാ​ർ കൂ​ടു​ത​ൽ താ​ത്പ​ര്യ​മെ​ടു​ക്കു​ന്ന​തി​നു എം​എ​ൽ​എ​മാ​ർ ഒ​ന്നി​ച്ചു​ന​ട​ത്തു​ന്ന ഇ​ട​പെ​ട​ൽ ഉ​ത​കു​മെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു.