വ​ന്യ​മൃ​ഗ​ശ​ല്യം: ആ​ക‌്ഷ​ൻ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു
Sunday, June 23, 2019 12:38 AM IST
ന​ട​വ​യ​ൽ: രൂ​ക്ഷ​മാ​യ വ​ന്യ​മൃ​ഗ​ശ​ല്യ​ത്തെ​തു​ട​ർ​ന്ന് പാ​തി​രി​യ​ന്പം പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ൾ ആ​ക‌്ഷ​ൻ ക​മ്മി​റ്റി​ രൂ​പീ​ക​രി​ച്ചു. പാ​തി​രി​യ​ന്പം രാ​ഗം ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച​ത്. ര​ണ്ട് വ​ശ​വും വ​ന​ത്താ​ൽ ചു​റ്റ​പ്പെ​ട്ട പാ​തി​രി​യ​ന്പം പ്ര​ദേ​ശ​ത്ത് രാ​പ​ക​ലെ​ന്യേ അ​തി​രൂ​ക്ഷ​മാ​യ വ​ന്യ​മൃ​ഗ​ശ​ല്യ​മാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​ക, റെ​യി​ൽ ഫെ​ൻ​സിം​ഗ് സ്ഥാ​പി​ക്കു​ക, വൈ​ദ്യു​തി വേ​ലി അ​റ്റ​കു​റ്റ​പ്പണി​ക​ൾ ന​ട​ത്തി കാ​ര്യ​ക്ഷ​മ​മാ​ക്കു​ക, കൂ​ടു​ത​ൽ വാ​ച്ച​ർ​മാ​രെ നി​യ​മി​ക്കു​ക, കൃ​ഷി നാ​ശ​ത്തി​ന് ന​ഷ്ട്ട​പ​രി​ഹാ​ര തു​ക വ​ർ​ധി​പ്പി​ക്കുക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ കൂ​ട്ടാ​യ്മ​യി​ൽ നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

ഡെ​പ്യൂ​ട്ടി റേ​ഞ്ച​ർ ശ​ശി​കു​മാ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം വി.​എം. ത​ങ്ക​ച്ച​ൻ, വാ​ർ​ഡം​ഗം ഒ.​സി. മ​ഹേ​ഷ്, രാ​ഗം ക്ല​ബ് സെ​ക്ര​ട്ട​റി എം.​ആ​ർ. സു​ബി​ൻ , ജി​നേ​ഷ് ജോ​ർ​ജ്, ജോ​സ് വെ​ന്പ​ള്ളി, അ​രു​ണ്‍ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.