സൈ​ക്കോ​ള​ജി അ​പ്ര​ന്‍റീ​സ് നി​യ​മ​നം
Thursday, July 18, 2019 12:10 AM IST
ക​ൽ​പ്പ​റ്റ: എ​ൻ​എം​എ​സ്എം ഗ​വ.​കോ​ള​ജി​ൽ സൈ​ക്കോ​ള​ജി അ​പ്ര​ന്‍റീ​സ് നി​യ​മ​ന​ത്തി​നു​ള്ള കൂ​ടി​ക്കാ​ഴ്ച 23 ന് ​രാ​വി​ലെ 11 ന് ​ന​ട​ത്തും. സൈ​ക്കോ​ള​ജി​യി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​മു​ള്ള​വ​ർ രേ​ഖ​ക​ളു​മാ​യി ഹാ​ജ​രാ​ക​ണം. ഫോ​ണ്‍ 04936 204569.

മ​ച്ചി​ക്കൊ​ല്ലി​യി​ൽ ഒ​റ്റ​യാ​ന്‍റെ പ​രാ​ക്ര​മം

ഗൂ​ഡ​ല്ലൂ​ർ: ദേ​വ​ർ​ഷോ​ല പ​ഞ്ചാ​യ​ത്തി​ൽ ഒ​റ്റ​യാ​ന്‍റെ പ​രാ​ക്ര​മം. മ​ച്ചി​ക്കൊ​ല്ലി, മ​ട്ടം, ബേ​ബി ന​ഗ​ർ, ചെ​ന്പ​കൊ​ല്ലി തു​ട​ങ്ങി​യ ഗ്രാ​മ​ങ്ങ​ളി​ലാ​ണ് ഒ​റ്റ​യാ​ൻ പ​രി​ഭ്രാ​ന്തി പ​ര​ത്തു​ന്ന​ത്. ഒ​രാ​ഴ്ച​യി​ലേ​റെ​യാ​യി ഒ​റ്റ​യാ​ൻ ഈ ​മേ​ഖ​ല​യി​ൽ ത​ന്പ​ടി​ച്ചി​രി​ക്കു​ക​യാ​ണ്. നേ​രം ഇ​രു​ട്ടി​യാ​ൽ ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്കും കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്കും ഇ​റ​ങ്ങി വ്യാ​പ​ക നാശം വരുത്തുകയാണ് കാട്ടാന.
മ​ച്ചി​ക്കൊല്ലി മ​ട്ടം സ്വ​ദേ​ശി​ക​ളാ​യ ബ​ഷീ​ർ, മു​ഹ​മ്മ​ദ​ലി, യൂ​സു​ഫ്, അ​ബ്ദു​ള്ള എ​ന്നി​വ​രു​ടെ നേ​ന്ത്ര വാ​ഴ, തെ​ങ്ങ്, ക​മു​ക്, കു​രു​മു​ള​ക് തു​ട​ങ്ങി​യ കൃ​ഷി​ക​ൾ കാ​ട്ടാ​ന ന​ശി​പ്പി​ച്ചി​ട്ടു​ണ്ട്. ഭീ​തി​കാ​ര​ണം ജ​നം പു​റ​ത്തി​റ​ങ്ങാ​ൻ ഭ​യ​ക്കു​ക​യാ​ണ്.

ഡി​എ​ൽ​എ​ഡ് സ്പോ​ട്ട് അ​ഡ്മി​ഷ​ൻ

ക​ൽ​പ്പ​റ്റ: ഡി​എ​ൽ​എ​ഡ് (ടി​ടി​സി, സ്വാ​ശ്ര​യം) കോ​ഴ്സി​ൽ ഒ​ഴി​വു​ള്ള സീ​റ്റി​ലേ​ക്കു​ള്ള സ്പോ​ട്ട് അ​ഡ്മി​ഷ​ൻ 20 ന് ​രാ​വി​ലെ 10ന് ​വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ ഓ​ഫീ​സി​ൽ ന​ട​ക്കും. വി​ദ്യാ​ർ​ഥി​ക​ൾ രേ​ഖ​ക​ൾ സ​ഹി​തം ഹാ​ജ​രാ​ക​ണം. ഫോ​ണ്‍ 04936 202593.