മ​ര​കാ​വ് പ​ള്ളി​യു​ടെ കൃ​ഷി​യി​ട​ത്തി​ൽ കാ​ട്ടാ​ന​യി​റ​ങ്ങി; വ്യാ​പ​ക കൃ​ഷി​നാ​ശം
Friday, July 19, 2019 12:25 AM IST
പു​ൽ​പ്പ​ള്ളി: മ​ര​കാ​വ് സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ന്‍റെ കൃ​ഷി​യി​ട​ത്തി​ൽ കാ​ട്ടാ​യി​റ​ങ്ങി വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച​യാ​ണ് കാ​ട്ടാ​ന കൃ​ഷി​യി​ട​ത്തി​ലി​റ​ങ്ങി​യ​ത്. കു​ല​യ്ക്കാ​റാ​യ നി​ര​വ​ധി വാ​ഴ​ക​ൾ കാ​ട്ടാ​ന നശിപ്പിച്ചു. ഇ​തി​ന് പു​റ​മേ തെ​ങ്ങ്, ക​വു​ങ്ങ് തു​ട​ങ്ങി​യ വി​ള​ക​ളും വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ചു. നെ​യ്ക്കു​പ്പ വ​ന​ത്തി​ൽ നി​ന്നും ഇ​റ​ങ്ങി​യ ആ​ന​ക​ളാ​ണ് കൃ​ഷി ന​ശി​പ്പി​ച്ച​ത്.
ല​ക്ഷ​ങ്ങ​ളു​ടെ കൃ​ഷി​നാ​ശ​മാ​ണു​ണ്ടാ​യ​ത്. പ​ള്ളി​മു​റ്റ​ത്ത് ആ​ന എ​ത്തി​യ​തോ​ടെ ജ​ന​ങ്ങ​ൾ​ക്ക് വീ​ടി​ന് പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. ഒ​രാ​ഴ്ച്ച​യ്ക്കി​ടെ ഈ ​മേ​ഖ​ല​യി​ൽ ആ​ന​ശ​ല്യം രൂ​ക്ഷ​മാ​യ​തി​നാ​ൽ സ​ന്ധ്യ​മ​യ​ങ്ങു​ന്ന​തോ​ടെ ആ​ളു​ക​ൾ​ക്ക് വീ​ടി​ന് പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. രൂ​ക്ഷ​മാ​യ ആ​ന​ശ​ല്യ​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് ഇ​ട​വ​ക വി​കാ​രി ഫാ. ​വി​ൻ​സ​ന്‍റ് പു​തു​ശേ​രി ആ​വ​ശ്യ​പ്പെ​ട്ടു. വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി നാ​ശ​ന​ഷ്ട​ങ്ങ​ൾ തി​ട്ട​പ്പെ​ടു​ത്തി.