ചു​ണ്ടേ​ൽ വ​ട​ക്കു​ണ്ട് ലീ​ല കൊ​ല​ക്കേ​സ്: പ്ര​തി പി​ടി​യി​ൽ
Friday, July 19, 2019 12:27 AM IST
ക​ൽ​പ്പ​റ്റ: ചു​ണ്ടേ​ൽ വ​ട്ട​ക്കു​ണ്ട് ആ​ദി​വാ​സി കോ​ള​നി​യി​ലെ ലീ​ല​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഏ​ഴു മാ​സ​മാ​യി ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി പി​ടി​യി​ൽ. ബ​ത്തേ​രി ന​ന്പി​ക്കൊ​ല്ലി കാ​ട​ങ്കൊ​ല്ലി കോ​ള​നി​യി​ലെ ബ​സ​വ​നെ​യാ​ണ്(58) വൈ​ത്തി​രി സി​ഐ പ്ര​വീ​ണ്‍​കു​മാ​റും സം​ഘ​വും ബ​ത്തേ​രി​യി​ൽ​നി​ന്നു അ​റ​സ്റ്റു ചെ​യ്ത​ത്. ക​ൽ​പ്പ​റ്റ ചീ​ഫ് ജു​ഡീ​ഷൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. 2018 ഡി​സം​ബ​ർ 16 നാ​ണ് കേ​സി​നു ആ​സ്പ​ദ​മാ​യ സം​ഭ​വം നടന്നത്. ആ​റു​മാ​സ​മാ​യി ലീ​ല​യ്ക്കൊ​പ്പം താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്ന പ്ര​തി മ​ദ്യ​ത്തെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തി​നി​ടെ​യാ​ണ് കൊ​ല ന​ട​ത്തി​യ​ത്. പി​ന്നീ​ട് ഒ​ളി​വി​ൽ പോ​കു​ക​യാ​യി​രു​ന്നു. ത​മി​ഴ്നാ​ട്ടി​ലെ എ​രു​മാ​ട് മ​ങ്ക​ര കോ​ള​നി​യി​ലെ വെ​ള്ളു​വി​നെ അ​ടി​ച്ചു​കൊ​ന്ന കേ​സി​ൽ ബ​സ​വ​ൻ ഏ​ഴു വ​ർ​ഷം ത​ട​വ് അ​നു​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.