റോ​ട്ട​റി ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി
Saturday, July 20, 2019 12:13 AM IST
ക​ൽ​പ്പ​റ്റ: റോ​ട്ട​റി​യു​ടെ വി​വി​ധ ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ റോ​ട്ട​റി ഡി​സ്ട്രി​ക്ട് 3181 ഗ​വ​ർ​ണ​ർ ജോ​സ​ഫ് മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു.
റോ​ട്ട​റി ഏ​ർ​പ്പെ​ടു​ത്തി​യ തു​ർ​ക്കി ജീ​വ​ൻ​രക്ഷാ സ​മി​തി​ക്കു​ള്ള ഇ​ൻ​ഷ്വറ​ൻ​സ് പ​രി​ര​ക്ഷ, ന​ക്ഷ​ത്ര വ​നം പ​ദ്ധ​തി, ഗ്രാ​മ ന​ഴ്സ​റി സ്കൂ​ളു​ക​ൾ​ക്കു​ള്ള സൗ​ജ​ന്യ ക​സേ​ര വി​ത​ര​ണം തു​ട​ങ്ങി​യ​വ​യാ​ണ് ഈ ​വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ്ര​ധാ​ന​പ്പെ​ട്ട​വ. ക​ൽ​പ്പ​റ്റ റോ​ട്ട​റി മു​നി​സി​പ്പ​ൽ പ​രി​ധി​യി​ൽ സൗ​ജ​ന്യ​മാ​യി ബി​പി​എ​ൽ പ​രി​ധി​യി​ൽ വ​രു​ന്ന പാ​വ​പ്പെ​ട്ട​വ​ർ​ക്ക് 10 വീ​ടു​ക​ളി​ൽ വ​യ​റിം​ഗ് ഉ​ൾ​പ്പെ​ടെ വൈ​ദ്യുതി ക​ണ​ക്ഷ​ൻ എ​ടു​ത്തു ന​ൽ​കു​ന്ന​തി​ന് വേ​ണ്ട സ​ഹാ​യം ചെ​യ്യും.
അ​ർ​ഹ​ത​യു​ള്ള​വ​ർ 9447358205, 9946610200 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്. യോ​ഗ​ത്തി​ൽ ക​ൽ​പ്പ​റ്റ റോ​ട്ട​റി​യു​ടെ പു​തി​യ ഭാ​ര​വാ​ഹി​ക​ൾ സ്ഥാ​ന​മേ​റ്റു.
പ്ര​സി​ഡ​ന്‍റ് പി.​എം. രാ​ജീ​വ്, സെ​ക്ര​ട്ട​റി ടി.​ഡി. ജൈ​ന​ൻ, വൈ​സ് പ്രെ​സി​ഡ​ന്‍റ് ഡോ.​എ.​ആ​ർ. അ​ജ​യ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഡോ.​പി. സു​ദ​ക്ഷി​ണ്‍, സ​ർ​ജ​ന്‍റ് മ​നോ​ജ് ഐ​സ​ക്ക്, ട്രെ​ഷ​റ​ർ ഡോ.​ഇ.​കെ. ആ​ദ​ർ​ശ് എ​ന്നി​വ​രാ​ണ് സ്ഥാ​ന​മേ​റ്റ​ത്. റീ​ജ​ണ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ ബി​ജോ​ഷ് മാ​നു​വ​ൽ, അ​സി​സ്റ്റ​ന്‍റ് ഗ​വ​ർ​ണ​ർ ഗീ​വ​ർ​ഗീ​സ്, ഡോ.​സു​ദ​ർ​ശ​ൻ, പി.​എം. രാ​ജീ​വ്, ഹാ​രി​സ് അ​റ​ക്ക​ൽ, ഷൈ​ജു മാ​ണി​ശേ​രി, സാ​ദി​ഖ്, എ​ൻ. ര​മ​ണ​ൻ, ര​വീ​ന്ദ്ര​നാ​ഥ്, മ​നോ​ജ്, ടി.​ഡി. ജൈ​ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.