വീടുകളുടെ ശവപ്പറന്പായി വെ​ള്ള​മു​ണ്ട പ​ടാ​രി കാ​പ്പു​മ്മ​ൽ കോ​ള​നി
Sunday, July 21, 2019 12:02 AM IST
വെ​ള്ള​മു​ണ്ട: മ​ഴ​പെ​യ്യു​ന്പോ​ൾ ഭ​യ​പ്പാ​ടി​ല്ലാ​തെ ന​ന​യാ​ത്ത കൂ​ര​യി​ൽ കി​ട​ന്നു​റ​ങ്ങാ​നു​ള്ള അ​വ​കാ​ശ​ത്തി​നാ​യി ഇ​നി ഞ​ങ്ങ​ളാ​രു​ടെ കാ​ലി​ലാ​ണ് വീ​ഴേ​ണ്ട​ത്? ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി വി​വി​ധ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ലും ജ​ന​പ്ര​തി​നി​ധ​ക​ളു​ടെ കാ​ര്യാ​ല​യ​ങ്ങ​ളി​ലും ക​യ​റി​യി​റ​ങ്ങു​ന്ന വെ​ള്ള​മു​ണ്ട പ​ടാ​രി കാ​പ്പു​മ്മ​ൽ കോ​ള​നി​യി​ലെ ആ​ദി​വാ​സി വൃ​ദ്ധ​ൻ ന​ന്പി​യു​ടെ ചോ​ദ്യ​മാ​ണി​ത്.

ക​ഴി​ഞ്ഞ​വ​ർ​ഷം മ​ഴ​ക്കാ​ല​ത്താ​ണ് കോ​ള​നി​ക്കു പി​റ​കി​ൽ മ​ണ്ണി​ടി​ഞ്ഞ​ത്. കോ​ള​നി​യി​ലെ വാ​സു​വി​ന്‍റെ വീ​ട് പൂ​ർ​ണ​മാ​യും മ​ണ്ണി​ന​ടി​യി​ലാ​യി. വീ​ട്ടി​ൽ ദോ​ശ​യു​ണ്ടാ​ക്കു​ക​യാ​യി​രു​ന്ന മ​ക​ൾ പ​ത്ത് വ​യ​സു​കാ​രി ര​മ്യ​യു​ടെ ദേ​ഹ​ത്ത് തീ ​പ​ട​ർ​ന്ന് 70 ശ​ത​മാ​ന​ത്തോ​ളം പൊ​ള്ള​ലേ​റ്റു. ആ​ദ്യം ജി​ല്ലാ അ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലും ചി​കി​ത്സ​യി​ലാ​യി​രു​ന്ന ര​മ്യ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യെ​ങ്കി​ലും സ്ഥി​ര​മാ​യി സ്കൂ​ളി​ൽ പോ​വാ​ൻ ക​ഴി​യു​ന്നി​ല്ല.

മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്ന് സ​ബ് ക​ള​ക്ട​റു​ൾ​പ്പെ​ടെ ഉ​ദ്യോ​ഗ​സ്ഥ​രും എം​എ​ൽ​എ ഉ​ൾ​പ്പെ​ടെ ജ​ന​പ്ര​തി​നി​ധ​ക​ളും കോ​ള​നി​യി​ലെ​ത്തി മു​ഴു​വ​ൻ കു​ടും​ബ​ങ്ങ​ളെ​യും ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലേ​ക്ക് മാ​റ്റി. ഇ​വ​ർ താ​മ​സി​ക്കു​ന്ന സ്ഥ​ലം വാ​സ​യോ​ഗ്യ​മ​ല്ലെ​ന്ന് റ​വ​ന്യു, ട്രൈ​ബ​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ വി​ധി​യെ​ഴു​തി. ഒ​രു മാ​സ​ത്തോ​ളം ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ താ​മ​സി​ച്ച​ശേ​ഷ​മാ​ണ് കു​ടും​ബ​ങ്ങ​ൾ കോ​ള​നി​യി​ലേ​ക്ക് മ​ട​ങ്ങി​യ​ത്.

ഭൂ​മി വാ​സ​യോ​ഗ്യ​മ​ല്ലെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞ​തോ​ടെ നേ​ര​ത്തേ തു​ട​ങ്ങി​വ​ച്ച മൂ​ന്ന് വീ​ടു​ക​ളു​ടെ പ്ര​വൃ​ത്തി നി​ല​ച്ചു. കോ​ള​നി​യി​ലെ ന​ന്പി, ചാ​ല, രാ​ജി​ത എ​ന്നി​വ​ർ​ക്കു ട്രൈ​ബ​ൽ വ​കു​പ്പ് അ​നു​വ​ദി​ച്ച വീ​ടു​ക​ളു​ടെ പ്ര​വൃ​ത്തി​യാ​ണ് മു​ട​ങ്ങി​യ​ത്. ത​റ​ക​ളി​ൽ പ്ലാ​സ്റ്റി​ക് കൂ​ര​ക​ളു​ണ്ടാ​ക്കി​യാ​ണ് ഈ ​കു​ടും​ബ​ങ്ങ​ൾ ക​ഴി​യു​ന്ന​ത്. സ്ഥ​ലം വാ​സ​യോ​ഗ്യ​മ​ല്ലെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു ഒ​രു വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും കോ​ള​നി​യി​ലെ കു​ടും​ബ​ങ്ങ​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​ൻ ന​ട​പ​ടി​യി​ല്ല.

ആ​റ് കു​ടും​ബ​ങ്ങ​ളി​ൽ ഒ​രു കു​ടം​ബം മാ​ത്ര​മാ​ണ് റീ​ബി​ൽ​ഡ് പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട​ത്. മു​ഴു​വ​ൻ കു​ടും​ബ​ങ്ങ​ളും പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടാ​ൻ വി​ദ​ഗ്ധ സ​മി​തി റി​പ്പോ​ർ​ട്ട് വേ​ണം. സ്ഥ​ല​വും വീ​ടും ല​ഭി​ക്കാ​ൻ ഇ​നി​യെ​ത്ര​കാ​ലം കാ​ത്തി​രി​ക്ക​ണ​മെ​ന്ന ചി​ന്ത കോ​ള​നി​വാ​സി​ക​ളെ അ​ല​ട്ടു​ക​യാ​ണ്.