പ്ര​ള​യ പു​ന​ർ​നി​ർ​മാ​ണത്തിൽ സ​ർ​ക്കാ​രി​നൊ​പ്പം ജ​ന​ങ്ങ​ളും മു​ന്നി​ട്ടി​റ​ങ്ങി:​ മ​ന്ത്രി രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി
Sunday, July 21, 2019 12:03 AM IST
ക​ൽ​പ്പ​റ്റ: പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന കേ​ര​ള​ത്തി​ന്‍റെ പു​ന​ർ​നി​ർ​മാ​ണ​ത്തി​ന് സ​ർ​ക്കാ​രി​നൊ​പ്പം ജ​ന​ങ്ങ​ളും മു​ന്നി​ട്ടി​റ​ങ്ങി​യെ​ന്ന് തു​റ​മു​ഖ-​മ്യൂ​സി​യം- പു​രാ​വ​സ്തു മ​ന്ത്രി രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി. പ്ര​ള​യ ദു​രി​താ​ശ്വാ​സ-​പു​ന​ർ​നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​മൂ​ഹ​ത്തെ അ​റി​യി​ക്കാ​ൻ "ജ​ന​കീ​യം ഈ ​അ​തി​ജീ​വ​നം’ എ​ന്ന പേ​രി​ൽ ടൗ​ണ്‍​ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച പൊ​തു​ജ​ന സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

നാ​ടൊ​ന്നാ​കെ പു​ന​ർ​നി​ർ​മാ​ണ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ജീ​വി​ത​ത്തി​ന്‍റെ നാ​നാ​തു​റ​ക​ളി​ലു​ള്ള​വ​ർ ദു​രി​ത​ബാ​ധി​ത​ർ​ക്ക് സ​ഹാ​യ​വു​മാ​യെ​ത്തി. റീ​ബി​ൽ​ഡ് കേ​ര​ള​യു​ടെ ഭാ​ഗ​മാ​യി നി​ര​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ന്ന​ത്.

കെ​യ​ർ​ഹോം പ​ദ്ധ​തി പ്ര​കാ​രം സ​ഹ​ക​ര​ണ​വ​കു​പ്പ് 84 വീ​ടു​ക​ളാ​ണ് ജി​ല്ല​യി​ൽ നി​ർ​മി​ച്ചു ന​ൽ​കു​ന്ന​ത്. സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ഭ​വ​ന നി​ർ​മാ​ണം ഇ​തി​നു പു​റ​മേ​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. കെ​യ​ർ​ഹോം പ​ദ്ധ​തി​യി​ൽ പ​ണി പൂ​ർ​ത്തി​യാ​ക്കി​യ ര​ണ്ടു വീ​ടു​ക​ളു​ടെ താ​ക്കോ​ൽ മേ​പ്പാ​ടി സ്വ​ദേ​ശി​നി ശാ​ന്ത വി​ജ​യ​ൻ, പ​ന​മ​രം കൂ​ളി​വ​യ​ൽ സ്വ​ദേ​ശി​നി സു​മ​യ്യ റ​ഷീ​ദ് എ​ന്നി​വ​ർ​ക്ക് മ​ന്ത്രി കൈ​മാ​റി. കോ​ഴി​ക്കോ​ട് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ദ​യ റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ ട്ര​സ്റ്റ് തൃ​ശി​ലേ​രി വി​ല്ലേ​ജി​ലെ 17 കു​ടും​ബ​ങ്ങ​ൾ​ക്ക് അ​ഞ്ചു സെ​ന്‍റ് ഭൂ​മി വീ​തം സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ​തി​ന്‍റെ രേ​ഖ​ക​ളും അ​ദ്ദേ​ഹം കൈ​മാ​റി. സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​കേ​ര​ള​ത്തി​ലെ പ്ര​ള​യ പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ലോ​ക​ത്തി​നു മാ​തൃ​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​ള​യ ദു​രി​താ​ശ്വാ​സ-​പു​ന​ർ​നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ജി​ല്ലാ ക​ള​ക്ട​ർ എ.​ആ​ർ. അ​ജ​യ​കു​മാ​ർ വി​ശ​ദീ​ക​രി​ച്ചു. പ്ര​ള​യ​ബാ​ധി​ത​രെ സ​ഹാ​യി​ക്കാ​ൻ മു​ന്നി​ട്ടി​റ​ങ്ങി​യ സാ​മൂ​ഹി​ക-​സ​ന്ന​ദ്ധ​സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ച്ചു. ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ, എ​ഡി​എം കെ. ​അ​ജീ​ഷ്, സ​ബ്ക​ള​ക്ട​ർ എ​ൻ.​എ​സ്.​കെ ഉ​മേ​ഷ്, ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ സ​നി​ത ജ​ഗ​ദീ​ഷ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ഷ ത​ന്പി, ജി​ല്ലാ ക​ള​ക്ട​റേ​റ്റ് സീ​നി​യ​ർ സൂ​പ്ര​ണ്ട് ആ​ൻ​ഡ് നോ​ഡ​ൽ ഓ​ഫീ​സ​ർ ഇ. ​സു​രേ​ഷ്ബാ​ബു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ട​ത്തു.