വ​ന്യ​മൃ​ഗ​ശ​ല്യം: ജ​ന​കീ​യ കൂ​ട്ടാ​യ്മ സ​മ​ര​ത്തി​ലേക്ക്
Monday, July 22, 2019 12:58 AM IST
പു​ൽ​പ്പ​ള്ളി: പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന രൂ​ക്ഷ​മാ​യ വ​ന്യ​ജീ​വി ശ​ല്യ​ത്തി​നു പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് ശ​ക്ത​മാ​യ ക​ർ​ഷ​ക പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കാ​നും നി​യ​മ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും ക​ർ​ഷ​ക കൂ​ട്ടാ​യ്മ ജി​ല്ലാ നേ​തൃ​യോ​ഗം തീ​രു​മാ​നി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി എം.​എം. അ​ഗ​സ്റ്റി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ർ​ഷ​ക വ​യോ​ജ​ന​വേ​ദി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് കൊ​ല്ലി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​സ് പു​ന്ന​ക്ക​ൽ, കൃ​ഷ്ണ​ൻ​കു​ട്ടി മ​ഞ്ഞ​പ്പി​ള്ളി​ൽ, കെ.​കെ. കൃ​ഷ്ണ​ൻ​കു​ട്ടി, പൗ​ലോ​സ് അ​രീ​പ്പു​റ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഫാ.​തോ​മ​സ് ജോ​സ​ഫ് തേ​ര​കം ക്ലാ​സെ​ടു​ത്തു. 20 ക​ർ​ഷ​ക കൂ​ട്ടാ​യ്മ യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ൾ പ​ങ്കെ​ടു​ത്തു.