ത​രി​യോ​ട് മ​ഞ്ഞൂ​റ​യി​ലെ മ​ണ്ണി​ടി​ച്ചി​ലി​ൽ കു​ടും​ബം ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​ക്ക്
Thursday, August 15, 2019 12:40 AM IST
പ​ടി​ഞ്ഞാ​റ​ത്ത​റ: ത​രി​യോ​ട് മ​ഞ്ഞൂ​റ​യി​ലു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ൽ ദ​ന്പ​തി​ക​ൾ ര​ക്ഷ​പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്. ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യൊ​ടെ​യാ​ണ് തേ​ന​മ​ല​ക്ക​ൽ കോ​ള​നി​ക്ക് സ​മീ​പം മ​ണ്ണി​ടി​ഞ്ഞ​ത്. കോ​ള​നി​ക്ക് സ​മീ​പ​ത്ത് താ​മ​സി​ക്കു​ന്ന പു​ത്ത​ൻ​കാ​ലാ​യി​ൽ ഷാ​ജി​യും ഭാ​ര്യ ലി​ല്ലി​യു​മാ​ണ് അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ട​ത്. ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന വീ​ട് പൂ​ർ​ണ്ണ​മാ​യും ത​ക​ര്‌ന്നു.

ഇ​വ​രു​ടെ 73 സെ​ന്‍റ് ഭൂ​മി​യു​ടെ മു​ക​ളി​ലാ​യാ​ണ് മ​ണ്ണി​ടി​ഞ്ഞ് ഒ​രാ​ൾ​പൊ​ക്ക​ത്തി​ൽ ക​ല്ലും മ​ണ്ണും വെ​ള്ള​വും ഒ​ഴു​കി​യെ​ത്തി​യ​ത്. ശ​ബ്ദും കേ​ട്ട​യു​ട​നെ ഇ​വ​ർ വീ​ടി​ന് പു​റ​ത്തേ​ക്കോ​ടി. കു​ത്തി​യൊ​ലി​ച്ചെ​ത്തി​യ മ​ല​വെ​ള്ള​ത്തി​ൽ വീ​ട് വാ​സ​യോ​ഗ്യ​മ​ല്ലാ​താ​യി.

കൃ​ഷി​യി​ട​ത്തി​ലെ കാ​പ്പി​യും തെ​ങ്ങു​മു​ൾ​പ്പെ​ടെ ഒ​ലി​ച്ചു പോ​യി. ഇ​വ​രെ തൊ​ട്ടു​ത്ത ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലേ​ക്ക് മാ​റ്റി. കൂ​ലി​പ്പ​ണി​യെ​ടു​ത്ത് ക​ഴി​യു​ന്ന ഈ ​കു​ടും​ബം ക്യാ​ന്പി​ൽ നി​ന്നും തി​രി​ച്ചെ​ത്തി​യാ​ൽ എ​വി​ടെ താ​മ​സി​ക്കു​മെ​ന്ന​ത് ചോ​ദ്യ​ചി​ഹ്ന​മാ​വു​ക​യാ​ണ്. തൊ​ട്ട​ടു​ത്ത കു​ന്നും​പു​റ​ത്ത് ജോ​ളി​യു​ടെ കൃ​ഷി​യി​ട​ത്തി​ലും മ​ണ്ണി​ടി​ച്ചി​ലി​ൽ വ​ൻ നാ​ശ​ന​ഷ്ട​മു​ണ്ടാ​യി.