പു​റ​ന്പോ​ക്കി​ലെ വീ​ടു ത​ക​ർ​ന്നു; ര​ണ്ട് ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ ദു​രി​ത​ത്തി​ൽ
Thursday, August 15, 2019 12:41 AM IST
പു​ൽ​പ്പ​ള്ളി: വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ കൊ​ള​വ​ള്ളി പു​റ​ന്പോ​ക്കി​ലെ ര​ണ്ടു ആ​ദി​വാ​സി വീ​ടു​ക​ൾ ത​ക​ർ​ന്നു.
വേ​ലു, ദേ​വ​കി എ​ന്നി​വ​രു​ടെ വീ​ടു​ക​ളാ​ണ് ത​ക​ർ​ന്ന​ത്. സീ​താ​മൗ​ണ്ടി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ ക​ഴി​യു​ന്ന ഇ​രു​വ​രു​ടെ​യും കു​ടും​ബ​ങ്ങ​ൾ വീ​ടു​ക​ളി​ക്കു പോ​കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യി​ലാ​ണ്. വീ​ടു​ക​ളു​ടെ പു​ന​ർ​നി​ർ​മാ​ണ​ത്തി​നു പ​ഞ്ചാ​യ​ത്തി​ന്‍റെ​യോ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ​യോ സ​ഹാ​യം ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് കു​ടും​ബ​ങ്ങ​ൾ.
പെ​രി​ക്ക​ല്ലൂ​ർ തേ·ാ​വി​ൻ​ക​ട​വ്, തോ​ണി​ക്ക​ട​വ് പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള​ളം​ക​യ​റി നി​ര​വ​ധി വീ​ടു​ക​ൾ ത​ക​ർ​ന്നു. 50 വീ​ടു​ക​ളി​ൽ ഉ​പ​ക​ര​ണങ്ങ​ൾ പൂ​ർ​ണ​മാ​യും ന​ശി​ച്ചു. പെ​രി​ക്ക​ല്ലൂ​ർ ക​ട​വി​ൽ വെ​ള്ളം​ക​യ​റി ച​ളി​യും മാ​ലി​ന്യ​വും അ​ടി​ഞ്ഞ വീ​ടു​ക​ൾ പെ​രി​ക്ക​ല്ലൂ​ർ ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ശു​ചീ​ക​രി​ച്ച​ത്.