ഖാ​ദി ഓ​ണം മേ​ള തു​ട​ങ്ങി
Sunday, August 18, 2019 12:24 AM IST
ക​ൽ​പ്പ​റ്റ: ഖാ​ദി ഓ​ണം മേ​ള​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ക​ൽ​പ്പ​റ്റ ഖാ​ദി ഷോ​റൂ​മി​ൽ ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ർ കെ.​ടി. ബാ​ബു നി​ർ​വ​ഹി​ച്ചു. ജി​ല്ലാ പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ കെ.​പി. ദി​നേ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ കെ.​ടി. ശേ​ഖ​ർ, മാ​നേ​ജ​ർ എം. ​ആ​യി​ഷ, വി​നോ​ദ് ക​രി​മാ​നി, കെ. ​വി​നു, ദി​ലീ​പ് കു​മാ​ർ, അ​ഷ​റ​ഫ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

സെ​പ്റ്റം​ബ​ർ 10 വ​രെ ന​ട​ക്കു​ന്ന മേ​ള​യി​ൽ ഖാ​ദി തു​ണി​ത്ത​ര​ങ്ങ​ൾ​ക്ക് 30 ശ​ത​മാ​നം വ​രെ സ​ർ​ക്കാ​ർ റി​ബേ​റ്റ് ല​ഭ്യ​മാ​ണ്. സ​ർ​ക്കാ​ർ, അ​ർ​ധ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് ക്രെ​ഡി​റ്റ് സൗ​ക​ര്യം ല​ഭി​ക്കും.
മ​ര​ച്ച​ക്കി​ലാ​ട്ടി​യ എ​ള്ളെ​ണ്ണ, ശു​ദ്ധ​മാ​യ തേ​ൻ, വി​വി​ധ​യി​നം സോ​പ്പു​ക​ൾ തു​ട​ങ്ങി​യ ഗ്രാ​മ വ്യ​വ​സാ​യ ഉ​ത്പ്പ​ന്ന​ങ്ങ​ളും ഇ​വി​ടെ ല​ഭ്യ​മാ​ണ്.