കാ​ല​വ​ർ​ഷം: ക​ർ​ഷ​ക​ർ​ക്ക് അ​ടി​യ​ന്ത​ര​മാ​യി ന​ഷ്ട​പ​രി​ഹാ​രം നല്‌കണമെന്ന് യു​ഡി​എ​ഫ്
Sunday, August 18, 2019 12:26 AM IST
ക​ൽ​പ്പ​റ്റ: കാ​ല​വ​ര്‌​ഷ​ക്കെ​ടു​തി​യി​ല്‌ കാ​ർ​ഷി​ക​മേ​ഖ​ല​യി​ലു​ണ്ടാ​യ നാ​ശ​ന​ഷ്ട​ങ്ങ​ൾ​ക്ക് അ​ടി​യ​ന്ത​ര​മാ​യി ന​ഷ്ട​പ​രി​ഹാ​രം വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്ന് യു​ഡി​എ​ഫ് ജി​ല്ലാ​ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. കാ​ല​വ​ർ​ഷ​ത്തി​ൽ സ​ർ​വ​തും ന​ശി​ച്ച ക​ർ​ഷ​ക​രു​ടെ ജീ​വി​തം ക​ടു​ത്ത ദാ​രി​ദ്ര്യത്തി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണ്. ഓ​ണ​ത്തി​നാ​യി ന​ട്ട വാ​ഴ​ക​ൾ​ക്കു​ല​ക​ൾ മൂ​ക്കു​ന്ന​തി​ന് മു​ന്പ് പ്ര​ള​യ​ത്തി​ൽ ന​ശി​ച്ചു​പോ​യ സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്.

ഇ​പ്പോ​ൾ ഒ​രു കി​ലോ നേ​ന്ത്ര​ക്കാ​യ​യു​ടെ വി​ല കി​ലോ​യ്ക്ക് 16 രൂ​പ​മാ​ത്ര​മാ​ണ്. എ​ന്നാ​ല്‌ അ​ത് വാ​ങ്ങാ​ൻ ആ​ളി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. ക​ർ​ണാ​ട​ക​യി​ൽ ഇ​ഞ്ചി​കൃ​ഷി ചെ​യ്ത് ര​ക്ഷ​പ്പെ​ടാ​മെ​ന്ന് ക​രു​തി​യ ക​ർ​ഷ​ക​ർ ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി കൃ​ഷി ചെ​യ്ത ഇ​ഞ്ചി ബി​ച്ച​ന​ഹ​ള്ളി ഡാം ​തു​റ​ന്ന​തോ​ടെ വെ​ള്ള​ത്തി​ൽ ന​ശി​ച്ചു.

വ​യ​നാ​ട്ടി​ലെ ക​ർ​ഷ​ക​രു​ടെ ജീ​വി​തം ന​ര​ക​തു​ല്യ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. കു​രു​മു​ള​കും കാ​പ്പി​യു​മു​ൾ​പ്പെ​ടെ​യു​ള്ള നാ​ണ്യ​വി​ള​ക​ളും മ​ഴ​ക്കാ​ല​ത്ത് ന​ശി​ച്ചു​പോ​യി. ഒ​രു പ്ര​തീ​ക്ഷ​യു​മി​ല്ലാ​തെ മു​ന്നോ​ട്ടു​പോ​കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ക​ർ​ഷ​ക​സ​മൂ​ഹ​മു​ള്ള​ത്. സ​ർ​ക്കാ​രി​ന്‍റെ ഇ​ട​പെ​ട​ൽ ഇ​പ്പോ​ൾ ഒ​ന്നി​നും പ​രി​ഹാ​ര​മാ​യി​ട്ടി​ല്ല.

ദി​വ​സ​ങ്ങ​ൾ പി​ന്നി​ടും​തോ​റും വ​യ​നാ​ട്ടി​ൽ ജ​ന​ജീ​വി​തം ദു​ഷ്ക്ക​ര​മാ​യി മാ​റു​ക​യാ​ണ്. മ​രി​ച്ച​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും വീ​ട് പൂ​ർ​ണ​മാ​യും ഭാ​ഗി​ക​മാ​യും ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കും സ്ഥ​ല​മ​ട​ക്കം പൂ​ർ​ണ​മാ​യി ഒ​ഴു​കി​പ്പോ​യ​വ​ർ​ക്കു​മെ​ല്ലാം ഉ​ട​ൻ ആ​വ​ശ്യ​മാ​യ ധ​ന​സ​ഹാ​യം വി​ത​ര​ണം ചെ​യ്യ​ണം.
ക​ഴി​ഞ്ഞ വ​ർ​ഷ​മു​ണ്ടാ​യ ഉ​രു​ൾ​പ്പൊ​ട്ട​ലി​ൽ സ്ഥ​ല​വും വീ​ടും ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് സ​ർ​ക്കാ​ർ പ​ല പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ന​ട​ത്തി​യെ​ങ്കി​ലും അ​തൊ​ന്നും പ്രാ​വ​ർ​ത്തി​ക​മാ​യി​ട്ടി​ല്ല.

ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ കൃ​ഷി​നാ​ശ​മു​ണ്ടാ​യ ക​ർ​ഷ​ക​ർ​ക്കും സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന ധ​ന​സ​ഹാ​യ​വി​ത​ര​ണം എ​ങ്ങു​മെ​ത്തി​യി​ട്ടി​ല്ല. ഇ​നി​യും ഇ​ത്ത​രം സാ​ഹ​ച​ര്യ​മു​ണ്ടാ​കാ​തെ മ​നു​ഷ്യ​ത്വം പ​രി​ഗ​ണി​ച്ചു​കൊ​ണ്ട് അ​ടി​യ​ന്ത​ര​മാ​യി യു​ദ്ധ​കാ​ല​ടി​സ്ഥാ​ന​ത്തി​ൽ ധ​ന​സ​ഹാ​യ​വി​ത​ര​ണം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും ചെ​യ​ർ​മാ​ൻ പി.​പി.​എ. ക​രീം, ക​ണ്‍​വീ​ന​ർ എ​ൻ.​ഡി. അ​പ്പ​ച്ച​ൻ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.