കു​ടി​വെ​ള്ള പൈ​പ്പു​ക​ൾ ത​ക​ർ​ന്നു; നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ ദു​രി​ത​ത്തി​ൽ
Monday, August 19, 2019 12:11 AM IST
വെ​ള്ള​മു​ണ്ട: വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ പു​ളി​ഞ്ഞാ​ൽ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ടാ​ങ്കി​ലേ​ക്ക് വെ​ള്ളം എ​ത്തു​ന്ന വ​ലി​യ പൈ​പ്പു​ക​ൾ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ ത​ക​ർ​ന്നു. ഈ ​കു​ടി​വെ​ള്ള പ​ദ്ധ​തി​യെ ആ​ശ്ര​യി​ച്ചു​ക​ഴി​യു​ന്ന ആ​ളു​ക​ൾ ക​ഴി​ഞ്ഞ 10 ദി​വ​സ​മാ​യി വെ​ള്ള​മി​ല്ലാ​തെ ദു​രി​ത​ത്തി​ൽ.
വെ​ള്ള​മു​ണ്ട പ​ഞ്ചാ​യ​ത്തി​ലെ ഭൂ​രി​ഭാ​ഗം പ്ര​ദേ​ശ​ങ്ങ​ളി​ലും വെ​ള്ളം എ​ത്തി​ക്കു​ന്ന പു​ളി​ഞ്ഞാ​ൽ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ വ​ലി​യ ടാ​ങ്കി​ലേ​ക്ക് വെ​ള്ളം ചെ​ക്ക് ഡാ​മി​ൽ നി​ന്നും എ​ത്തി​ക്കു​ന്ന പൈ​പ്പു​ക​ളാ​ണ് ക​ഴി​ഞ്ഞ​ദി​വ​സ​മു​ണ്ടാ​യ ശ​ക്ത​മാ​യ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ വ​ൻ​മ​ര​ങ്ങ​ളും പാ​റ​ക​ളും വ​ന്ന​ടി​ഞ്ഞ് ത​ക​ർ​ന്ന​ത്.
ബാ​ണാ​സു​ര മ​ല​യി​ൽ നി​ന്നും ഒ​ഴു​കി​വ​രു​ന്ന ക​ല്ലാം തോ​ടി​ൽ നി​ർ​മി​ച്ച ചെ​ക്ക് ഡാ​മി​ൽ നി​ന്നാ​ണ് പൈ​പ്പ് വ​ഴി ജ​ല​സം​ഭ​ര​ണി​യി​ലേ​ക്ക് വെ​ള്ള​മെ​ത്തി​ക്കു​ന്ന​ത്. പൈ​പ്പ് പൊ​ട്ടി​യ​തി​നാ​ൽ ഈ ​മ​ഴ​ക്കാ​ല​ത്തും ഒ​രു തു​ള്ളി​വെ​ള്ളം പോ​ലും ടാ​ങ്കി​ൽ ഇ​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്.
2300 ഓ​ളം ഗാ​ർ​ഹി​ക ഉ​പ​യോ​ക്താ​ക്ക​ളും നൂ​റു​ക​ണ​ക്കി​ന് പൊ​തു ടാ​പ്പു​ക​ളും നി​ര​വ​ധി ഹോ​ട്ട​ലു​ക​ളും ഈ ​വെ​ള്ള​ത്തെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. പത്ത് ദി​വ​സ​മാ​യി എ​ല്ലാ​വ​രും ക​ടു​ത്ത ദു​രി​ത​ത്തി​ലാ​ണ്. നി​ര​വ​ധി ഹോ​ട്ട​ലു​ക​ളാ​ണ് ഇ​പ്പോ​ൾ അ​ട​ഞ്ഞു കി​ട​ക്കു​ന്ന​ത്.
വ​കു​പ്പ് എ​സ്റ്റി​മേ​റ്റ് ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യി​ട്ടു​ണ്ടെ​ങ്കി​ലും കാ​ല​താ​മ​സം ഉ​ണ്ടാ​കു​മെ​ന്ന​തി​നാ​ൽ താ​ത്്കാ​ലി​ക​മാ​യി പൈ​പ്പു​ക​ൾ സ്ഥാ​പി​ച്ച് പ്ര​ശ്നം പ​രി​ഹാ​രിക്കണമെന്നാണ് നാട്ടുകാര്‌ ആവശ്യപ്പെടുന്നത്.