രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ദുരന്ത ഭൂമിയില്‌ നിന്ന് മോചനമില്ലാതെ രാ​ധ​യും ത​ങ്ക​യും
Monday, August 19, 2019 12:13 AM IST
വെ​ള്ള​മു​ണ്ട: പ​ത്തു​വ​ർ​ഷം മു​ന്പ് അ​മ്മ​യെ കൊ​ണ്ടു​പോ​യ ഉ​രു​ൾ​പൊ​ട്ട​ൽ വീ​ണ്ടുമെത്തിയപ്പോ​ൾ എ​ങ്ങോ​ട്ട് പോ​ക​ണ​മെ​ന്ന​റി​യാ​തെ പ​ക​ച്ചു നി​ൽ​ക്കു​ക​യാ​ണ് രാ​ധ​യും ത​ങ്ക​യും. വെ​ള്ള​മു​ണ്ട ഗ്രാ​മപ​ഞ്ചാ​യ​ത്തി​ലെ പു​ളി​ഞ്ഞാ​ൽ പെ​രു​ങ്കു​ളം പ്ര​ദേ​ശ​ത്ത 10 വ​ർ​ഷം മു​ന്പു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ മ​ര​ണ​പ്പെ​ട്ട ചീ​ര​യു​ടെ മ​ക്ക​ളാ​യ രാ​ധ​യും ത​ങ്ക​യു​മാ​ണ് ഇ​ന്നും അ​തേ ദു​ര​ന്ത​ഭൂ​മി​യി​ൽ ദു​രി​ത ജീ​വി​തം ന​യി​ക്കു​ന്ന​ത്. 2009 ലാ​ണ് ചീ​ര​യു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ വ​ൻ ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ​ത്.
ഉ​രു​ൾ​പൊ​ട്ട​ലി​നെ തു​ട​ർ​ന്ന് സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് പ​ഠ​നം ന​ട​ത്തി​യ​വ​രെ​ല്ലാം ഈ ​ഭാ​ഗ​ത്തെ ഭൂ​മി​ക​ൾ വാ​സ​യോ​ഗ്യ​മ​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. മ​ണ്ണി​ടി​ച്ചി​ലും ഉ​രു​ൾ​പൊ​ട്ട​ലും ഇ​വി​ടെ ആ​വ​ർ​ത്തി​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പും ന​ൽ​കി​യി​രു​ന്നു.
പ​ഠ​ന​ശേ​ഷം ഈ ​കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പാ​ർ​പ്പി​ക്കു​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് ന​ട​പ​ടി​ക​ളൊ​ന്നു​മു​ണ്ടാ​യി​ല്ല.
പ​ഠ​ന​ങ്ങ​ളെ​ല്ലാം കാ​റ്റി​ൽ പ​റ​ത്തി അ​തേ ഭൂ​മി​യി​ൽ ഇ​വ​ർ​ക്ക് വീ​ണ്ടും​ വീ​ട​നു​വ​ദി​ച്ചു. ശ​ക്ത​മാ​യ മ​ല​വെ​ള്ള​പാ​ച്ചി​ലി​ൽ ഇ​ത്ത​വ​ണ​യും ഇ​വി​ടെ മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യി.
ക​ന​ത്ത മ​ഴ​യി​ൽ മ​ല​യി​ടി​ഞ്ഞു വ​രു​ന്ന​ത് ക​ണ്ട് കോ​ള​നി​യി​ലു​ള്ള​വ​ർ ഓ​ടി മാ​റി​യ​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. ര​ണ്ട് വീ​ടു​ക​ളി​ലാ​യി താ​മ​സി​ക്കു​ന്ന ത​ങ്ക, രാ​ധ എ​ന്നി​വ​രു​ടെ കു​ടും​ബ​ത്തി​ൽ കു​ട്ടി​ക​ള​ട​ക്കം 12 പേ​രാ​ണ് കാ​റ്റ​ടി​ച്ചാ​ൽ പ​റ​ന്നു പോ​കു​ന്ന കൂ​ര​യി​ൽ ക​ഴി​ഞ്ഞ 10 വ​ർ​ഷ​മാ​യി താ​മ​സി​ക്കു​ന്ന​ത്.
വീ​ടി​നോ​ട് ചേ​ർ​ന്നു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​നെ തു​ട​ർ​ന്ന് ഒ​ന്പ​ത് ദി​വ​സം ഇ​വ​രെ ക്യാ​ന്പി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. ക്യാ​ന്പ് ക​ഴി​ഞ്ഞ​തോ​ടെ ശ​നി​യാ​ഴ്ച ഇ​വ​ർ വീ​ണ്ടും ദു​ര​ന്തം വി​ത​ച്ച​ഭൂ​മി​യി​ൽ താ​മ​സി​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ്. ചീ​ര​യു​ടെ മ​ക​ളു​ടെ മ​ക​ൾ ര​വി​ന​യ്ക്ക് പ​ഞ്ചാ​യ​ത്ത് വീ​ട​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഈ ​വീ​ടി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി . വ​ല്യ​മ്മ​യാ​യ ചീ​ര​യെ മ​ര​ണം ത​ട്ടി​യെ​ടു​ത്ത അ​തേ സ്ഥ​ല​ത്താ​ണ് പു​തി​യ വീ​ട് നി​ർ​മി​ച്ച​ത്.
ആ​റ് വീ​ടു​ക​ൾ മാ​ത്ര​മു​ള്ള ഈ ​പ്ര​ദേ​ശ​ത്ത് നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ വ​ൻ മ​ണ്ണി​ച്ചി​ലു​ണ്ടാ​യി​ട്ടു​ണ്ട്. കോ​ള​നി​യോ​ട് ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന ക്വോ​റി​യും ഇ​വ​രു​ടെ ജീ​വ​ന് ഭീ​ഷ​ണി ഉ​യ​ർ​ത്തു​ക​യാ​ണ്.
പ​ത്തു വ​ർ​ഷം ഉ​രു​ൾ​പൊ​ട്ട​ൽ ഉ​ണ്ടാ​യ ഈ ​ഭൂ​മി​യി​ൽ എ​ല്ലാ​വ​ർ​ഷ​വും മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​കു​ന്ന​ത് പ​തി​വാ​യി​ട്ടും ഇ​വ​രു​ടെ ദു​രി​ത​ങ്ങ​ൾ​ക്ക് മാ​ത്രം അ​റു​തി​യി​ല്ല. ആ​ദി​വാ​സി ക്ഷേ​മ​ത്തി​നാ​യി കോ​ടി​ക​ൾ പൊ​ടി​ക്കു​ന്ന നാ​ട്ടി​ലാ​ണ് ദു​ര​ന്ത​ത്തി​ൽ മ​ര​ണ​പ്പെ​ട്ട ആ​ദി​വാ​സി അ​മ്മ​യു​ടെ ര​ണ്ട് പെ​ണ്‍​മ​ക്ക​ൾ അ​തേ ഭൂ​മി​യി​ൽ താ​മ​സി​ക്കേ​ണ്ടി വ​രു​ന്ന​ത്.