വീ​ടൊഴികെ എല്ലാം നഷ്‌ടപ്പെട്ട് ഉ​മ്മ​യ്യ
Monday, August 19, 2019 12:14 AM IST
മു​ക്കം: വെ​ള്ള​ത്തി​ൽ കു​തി​ർ​ന്ന് നശിച്ച വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ നോ​ക്കി നെടുവീർപ്പിടുക​യാ​ണ് കൊ​ടി​യ​ത്തൂ​ർ താ​ഴ​ത്തു കാ​രാ​ട്ട് ഉ​മ്മ​യ്യ. ഒ​റ്റ​യ്ക്കു ക​ഴി​യു​ന്ന പ്രാ​യം 67 പി​ന്നി​ട്ട വി​ധ​വ​യാ​ണി​വ​ർ. "വെ​ള്ളം കോ​ലാ​യി​ലെ​ത്തി​യ​പ്പോഴാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. നാ​ല​ഞ്ചു ദി​വ​സം ക​ഴി​ഞ്ഞ് തി​രി​ച്ചു​വ​ന്ന​പ്പൊ ക​ട്ടി​ൽ, ബെ​ഡ്‌, ക​സേ​ര തു​ട​ങ്ങി​യ​വ​യെ​ല്ലാം തീ​ർ​ത്തും പോ​യി. അ​ടു​ക്ക​ള സാ​ധ​ന​ങ്ങ​ളൊ​ക്കെ കേ​ടു​വ​ന്നു. ഒ​ന്നും ബാ​ക്കി​യി​ല്ല. വീ​ട് മാ​ത്ര​മു​ണ്ട്. അ​തും ചു​വ​രൊ​ക്കെ കേ​ടു​വ​ന്നു. ഇ​നി എ​ന്താ ചെ​യ്യും?.- ഉ​മ്മ​യ്യ സ​ങ്ക​ട​പ്പെ​ട്ടു. സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളാ​ണ് വീ​ടും പ​രി​സ​ര​വും വൃ​ത്തി​യാ​ക്കി​യ​ത്.
അ​യ​ൽ​വാ​സി​ക​ളും നാ​ട്ടു​കാ​രും സ​ഹാ​യി​ച്ചു. അ​തി​നാ​ൽ അ​ന്തി​യു​റ​ങ്ങാ​നി​ട​മു​ണ്ട്. പ​ക്ഷേ, ഭ​ക്ഷ​ണം പാ​ച​കം ചെ​യ്യാ​നു​ള്ള പാ​ത്ര​ം പോ​ലും പു​തി​യ​തു വാ​ങ്ങ​ണം. ഇ​താ​ണു നി​ർ​ധ​ന​യാ​യ ഉ​മ്മ​യ്യ​യെ കു​ഴ​ക്കു​ന്ന​ത്.