ന​ര​സി​പു​ഴ​യി​ൽ അ​പ്ര​തീ​ക്ഷി​ത വെ​ള്ള​പ്പൊ​ക്കം: ആ​ളു​ക​ളെ ക്യാ​ന്പി​ലേ​ക്ക് മാ​റ്റി
Tuesday, August 20, 2019 12:23 AM IST
ന​ട​വ​യ​ൽ: ശ​ക്ത​മാ​യ മ​ഴ പെ​യ്ത​തി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ മ​ല​വെ​ള്ള​പാ​ച്ചി​ലി​ൽ ന​ര​സി​പ്പു​ഴ​യി​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി വെ​ള്ളം​പൊ​ങ്ങി. നെ​യ്ക്കു​പ്പ, പേ​രൂ​ർ പ്ര​ദേ​ശ​ത്തെ 35 കു​ടും​ബ​ങ്ങ​ളെ​യാ​ണ് വെ​ള്ളം ക​യ​റി​യ​തി​നെ​ത്തു​ട​ർ​ന്ന് പോ​ലീ​സ്, വ​നം, റ​വ​ന്യു അ​ധി​കൃ​ത​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ഞാ​യ​റാ​ഴ്ച രാ​ത്രി 12 ഓ​ടെ ന​ട​വ​യ​ൽ എ​ൽ​പി സ്കൂ​ൾ ക്യാ​ന്പി​ലേ​ക്ക് മാ​റ്റി​യ​ത്.
ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ആ​റോ​ടെ ബ​ത്തേ​രി, വാ​കേ​രി, പാ​ന്പ്ര, ഇ​രു​ളം, വാ​ള​വ​യ​ൽ പ്ര​ദേ​ശ​ങ്ങ​ളി​ലു​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യെ​ത്തു​ട​ർ​ന്നാ​ണ് ഉ​രു​ൾ​പൊ​ട്ട​ലി​ന് സ​മാ​ന​മാ​യ രീ​തി​യി​ൽ മ​ല​വെ​ള്ള​പ്പാ​ച്ചി​ലു​ണ്ടാ​യ​ത്.
പു​ഴ​യി​ൽ അ​സാ​ധാ​ര​ണം​വി​ധം വെ​ള്ളം എ​ത്തി​യ​തോ​ടെ കേ​ണി​ച്ചി​റ മു​ത​ലു​ള്ള താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​ത്തി​ൽ മു​ങ്ങാ​ൻ തു​ട​ങ്ങി.
തു​ട​ർ​ന്ന് ആ​ളു​ക​ൾ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി. രാ​ത്രി 12 ഓ​ടെ പേ​രു​ർ മു​ത​ൽ നെ​യ്ക്കു​പ്പ വ​രെ​യു​ള്ള പു​ഴ​ക്ക​ര​യി​ൽ താ​മ​സി​ക്കു​ന്ന കു​ടും​ബ​ങ്ങ​ളെ ഒ​ഴി​പ്പി​ച്ച് ര​ണ്ടോ​ടെ ന​ട​വ​യ​ൽ ക്യാ​ന്പി​ൽ എ​ത്തി​ച്ചു. റ​വ​ന്യു, കേ​ണി​ച്ചി​റ പോ​ലീ​സ് എന്നിവരുടെ ന​ട​ത്തി​യ ഇ​ട​പെ​ട​ലു​ക​ളാ​ണ് ആ​ള​പാ​യം അ​ട​ക്ക​മു​ള്ള അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ ക​ഴി​ഞ്ഞ​തെ​ന്ന് വാ​ർ​ഡം​ഗം ഉ​ണ്ണി കൃ​ഷ്ണ​ൻ ന​ട​വ​യ​ൽ വി​ല്ലേ​ജ് ഓ​ഫീ​സ​ർ ജി. ​സു​ഭാ​ഷ് എ​ന്നി​വ​ർ പ​റ​ഞ്ഞു.
ഇ​ന്ന​ലെ രാ​വി​ലെ പു​ഴ​യി​ൽ ജ​ല​നി​ര​പ്പ് താ​ഴ്ന്ന​തോ​ടെ ആ​ളു​ക​ൾ തി​രി​കെ വീ​ടു​ക​ളി​ലേ​ക്ക് ത​ന്നെ മ​ട​ങ്ങി.