ഉ​രു​ൾ​പൊ​ട്ട​ലി​ൽ കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം പ​ന്ത്ര​ണ്ട് ദി​വ​സ​ത്തി​ന് ശേ​ഷം ക​ണ്ടെ​ത്തി
Tuesday, August 20, 2019 12:23 AM IST
ഗൂ​ഡ​ല്ലൂ​ർ: ഓ​വാ​ലി പ​ഞ്ചാ​യ​ത്തി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം പ​ന്ത്ര​ണ്ട് ദി​വ​സ​ത്തി​ന് ശേ​ഷം ക​ണ്ടെ​ത്തി. എ​ല്ല​മ​ല സ്വ​ദേ​ശി സൈ​നു​ദ്ധീ​ൻ (46)യെ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. സീ​ഫോ​ർ​ത്ത് ആ​റാം ന​ന്പ​റി​ൽ ഉ​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​നെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ എ​ട്ടി​നാ​ണ് ഇ​യാ​ളെ ക​ണാ​താ​യ​ത്. തു​ട​ർ​ന്ന് പ​ല ഭാ​ഗ​ങ്ങ​ളി​ലും തെ​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. ചാ​ന്ദ​ൻ​കു​ണ്ഡി​ൽ കു​ണ്ടം​പു​ഴ​യു​ടെ ഓ​ര​ത്ത് നി​ന്നാ​ണ് ഇ​യാ​ളെ ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​ദി​വാ​സി​ക​ളാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. കാ​ണാ​താ​യ സ്ഥ​ല​ത്ത് നി​ന്ന് അ​ഞ്ച് കി​ലോ​മീ​റ്റ​ർ അ​ക​ലെ നി​ന്നാ​ണ് ഇ​യാ​ളെ ക​ണ്ടെ​ത്തി​യ​ത്. ന്യൂ​ഹോ​പ്പ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം ഗൂ​ഡ​ല്ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.
സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം ന​ട​ന്ന് പോ​കു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ൾ മ​ണ്ണി​ന​ടി​യി​ൽ​പ്പെ​ട്ട​ത്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ര​ണ്ട് പേ​ർ ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.