യു​വ​തി​യെ​യും കു​ഞ്ഞി​നെ​യും രാ​ത്രി ബ​സി​ൽ​നി​ന്നു ഇ​റ​ക്കി​ വി​ട്ട​താ​യി പ​രാ​തി
Wednesday, August 21, 2019 12:18 AM IST
മാ​ന​ന്ത​വാ​ടി: യു​വ​തി​യെ​യും കു​ഞ്ഞി​നെ​യും ക​ഐ​സ്ആ​ർ​ടി​സി ബ​സി​ൽ​നി​ന്നു രാ​ത്രി വി​ജ​ന​സ്ഥ​ല​ത്തു ഇ​റ​ങ്ങി​വി​ട്ട​താ​യി പ​രാ​തി. കെ​ല്ലൂ​ർ കാ​ര​ക്ക​മ​ല സ്വ​ദേ​ശി​നി ജ​സ്ല​യാ​ണ് ക​ഐ​സ്ആ​ർ​ടി​സി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ, ജി​ല്ലാ ക​ള​ക്ട​ർ എ​ന്നി​വ​ർ​ക്കും പോ​ലീ​സി​ലും പ​രാ​തി ന​ൽ​കി​യ​ത്.
കോ​ഴി​ക്കോ​ടു നി​ന്നു മാ​ന​ന്ത​വാ​ടി​ക്കു​ള്ള ടൗ​ണ്‍ ടു ​ടൗ​ണ്‍ ബ​സി​ലെ യാ​ത്ര​ക്കാ​രി​യാ​യി​രു​ന്നു ജ​സ്ല. നാ​ലു വ​യ​സു​ള്ള മ​ക​നും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.
ഇ​റ​ങ്ങേ​ണ്ട സ്ഥ​ലം നേ​ര​ത്തേ പ​റ​ഞ്ഞെ​ങ്കി​ലും സ്റ്റോ​പ്പി​നു മൂ​ന്നു കി​ലോ​മീ​റ്റ​ർ അ​പ്പു​റം ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്തു ഇ​റ​ക്കി​വി​ടു​ക​യും ജീ​വ​ന​ക്കാ​ര​ൻ മോ​ശ​മാ​യി സം​സാ​രി​ക്കു​ക​യും ചെ​യ്ത​താ​യി ജ​സ്‌ലയു​ടെ പ​രാ​തി​യി​ൽ പ​റ​യു​ന്നു. വൈ​കു​ന്നേ​രം ആ​റു മു​ത​ൽ രാ​വി​ലെ വ​രെ സ്ത്രീ​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്നി​ട​ത്തു ബ​സ് നി​ർ​ത്തി​ക്കൊ​ടു​ക്ക​ണ​മെ​ന്ന വ്യ​വ​സ്ഥ നി​ല​നി​ൽ​ക്കെ​യാ​ണ് ദു​ര​നു​ഭ​വം ഉ​ണ്ടാ​യ​തെ​ന്നു പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു​ണ്ട്.