ആ​ദി​വാ​സി ഗ്രാ​മ​ങ്ങ​ങ്ങ​ളി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ പ​രി​മി​തം
Wednesday, August 21, 2019 12:20 AM IST
ഗൂ​ഡ​ല്ലൂ​ർ:​ഗൂ​ഡ​ല്ലൂ​ർ, പ​ന്ത​ല്ലൂ​ർ താ​ലൂ​ക്കു​ക​ളി​ലു​ള്ള ആ​ദി​വാ​സി ഗ്രാ​മ​ങ്ങ​ളി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ പ​രി​മി​തം. വ​ന​മേ​ഖ​ല​യി​ലെ ആ​ദി​വാ​സി ഉൗ​രു​ക​ൾ റോ​ഡ്, വീ​ട്, ന​ട​പ്പാ​ത, കു​ടി​വെ​ള്ളം, വൈ​ദ്യു​തി, തെ​രു​വു​വി​ള​ക്ക് തു​ട​ങ്ങി​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ വ​ള​രെ പി​ന്നി​ലാ​ണ്. പ​ല ഗ്രാ​മ​ങ്ങ​ളി​ലും ആ​ദി​വാ​സി​ക​ൾ കൊ​ടി​യ ദു​രി​ത​ത്തി​ലാ​ണ്.
കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ഓ​രോ വ​ർ​ഷ​വും കോ​ടി​ക്ക​ണ​ക്കി​നു രൂ​പ​യാ​ണ് നീ​ല​ഗി​രി​യി​ലെ ആ​ദി​വാ​സി​ക​ൾ​ക്കാ​യി നീ​ക്കി​വ​യ്ക്കു​ന്ന​ത്. എ​ന്നാ​ൽ ഇ​തി​ന്‍റെ ഗു​ണം ആ​ദി​വാ​സി ഉൗ​രു​ക​ളി​ൽ പ്ര​ക​ട​മാ​കു​ന്നി​ല്ല.