ത​ക​ർ​ന്ന വീ​ടു​ക​ളു​ടെ പു​ന​ർ​നി​ർ​മാ​ണം: ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന്
Wednesday, August 21, 2019 12:23 AM IST
ഗൂ​ഡ​ല്ലൂ​ർ: ഓ​വാ​ലി പ​ഞ്ചാ​യ​ത്തി​ൽ ക​ന​ത്ത​മ​ഴ​യി​യി​ൽ ത​ക​ർ​ന്ന വീ​ടു​ക​ൾ പു​ന​ർ​നി​ർ​മി​ക്കു​ന്ന​തി​നു അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നു രാ​ഷ്ടീ​യ പാ​ർ​ട്ടി​ക​ൾ നീ​ല​ഗി​രി ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തോ​ടു ആ​വ​ശ്യ​പ്പെ​ട്ടു.
10 ദി​വ​സം തു​ട​ർ​ച്ച​യാ​യി പെ​യ്ത ക​ന​ത്ത മ​ഴ​യി​ൽ പ​ഞ്ചാ​യ​ത്തി​ൽ നി​ര​വ​ധി വീ​ടു​ക​ളാ​ണ് തക​ർ​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ൽ വീ​ടു​ക​ൾ പു​ന​ർ​നി​ർ​മി​ക്കാന്‌ അ​ധി​കൃ​ത​ർ അ​നു​മ​തി ന​ൽ​കു​ന്നി​ല്ല. വ​നം​വ​കു​പ്പി​ന്‍റെ എ​തി​ർ​പ്പു​കാ​ര​ണം നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ പ​ഞ്ചാ​യ​ത്തി​ലേ​ക്കു കൊ​ണ്ടു​വ​രാ​ൻ പ​റ്റു​ന്നി​ല്ല. വീ​ടു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക്കു ജ​നം പ്ര​യാ​സ​പ്പെ​ടു​ക​യാ​ണ്.