മ​ൻ​മ​ഥ​മൂ​ല കു​ന്നി​ലെ ജ​ല​സം​ഭ​ര​ണി ഭീ​ഷ​ണി​യാകുന്നതായി നാട്ടുകാർ
Thursday, August 22, 2019 12:13 AM IST
പു​ൽ​പ്പ​ള്ളി: കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കാ​യി മ​ൻ​മ​ഥ​മൂ​ല കു​ന്നി​ൽ സ്ഥാ​പി​ച്ച കു​റ്റ​ൻ ജ​ല​സം​ഭ​ര​ണി​യി​ൽ നി​ന്നും കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്ക് വെ​ള്ളം കു​ത്തി ഒ​ലി​ക്കുന്ന​തു​മൂ​ലം പ്രദേശവാസികൾ ആ​ശ​ങ്ക​യി​ൽ.
ര​ണ്ട് ല​ക്ഷം ലി​റ്റ​ർ വെ​ള്ളം സം​ഭ​രി​ക്കാ​വു​ന്ന ടാ​ങ്കി​ൽ നി​ന്നും ക​വി​ഞ്ഞൊ​ഴു​കു​ന്ന വെ​ള്ളം മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി​ സൃഷ്ടിക്കുന്നതായാണ് പ​രാ​തി. ഇ​തു സം​ബ​ന്ധി​ച്ച് അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി​ ന​ൽ​കി​യി​ട്ടു​ണ്ട്. ടാ​ങ്ക് സ്ഥാ​പി​ച്ച കു​ന്നി​ൽ സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മിച്ചി​ട്ടി​ല്ല. പ​രി​സ്ഥി​തി ലോ​ല പ്ര​ദേ​ശ​മാ​ണിത്.
ആ​ശ​ങ്ക​ പരിഹരിക്കാൻ ജി​ല്ലാ ഭ​ര​ണ​കൂ​ടം ത​യാ​റാ​ക​ണമെന്നും സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആവശ്യപ്പെട്ടു.