നീലഗിരിയിൽ പുനർനിർമാണത്തിന് വേണ്ടത് 80 കോ​ടി
Thursday, August 22, 2019 12:13 AM IST
ഗൂ​ഡ​ല്ലൂ​ർ: നീ​ല​ഗി​രി ജി​ല്ല​യി​ൽ പ്ര​ള​യ​ക്കെ​ടു​തി​യി​ൽ ത​ക​ർ​ന്ന റോ​ഡു​ക​ളും പാ​ല​ങ്ങ​ളും സം​ര​ക്ഷ​ണ​ഭി​ത്തി​ക​ളും പു​ന​ർ​നി​ർ​മി​ക്കാ​ൻ 80 കോ​ടി രൂ​പ ചെ​ല​വ് വ​രു​മെ​ന്ന് ഹൈ​വേ​വ​കു​പ്പ് എ​ൻ​ജി​നീ​യ​ർ ശാ​ന്തി പ​റ​ഞ്ഞു. ഉൗ​ട്ടി​യി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. ഗൂ​ഡ​ല്ലൂ​ർ, പ​ന്ത​ല്ലൂ​ർ, ഉൗ​ട്ടി, കു​ന്താ താ​ലൂ​ക്കു​ക​ളി​ൽ ദേ​ശീ​യ-​സം​സ്ഥാ​ന ഹൈ​വേ റോ​ഡു​ക​ളും പ​ഞ്ചാ​യ​ത്ത് റോ​ഡു​ക​ളും പാ​ല​ങ്ങ​ളും സം​ര​ക്ഷ​ണ​ഭി​ത്തി​ക​ളും ത​ക​ർ​ന്നി​ട്ടു​ണ്ട്.
ഏ​ലി​യാ​സ് ക​ട, നാ​ടു​കാ​ണി, ഓ​വാ​ലി, എ​മ​റാ​ൾ​ഡ്, പൈ​ക്കാ​ര, ത​ങ്കാ​ട്, മ​ഞ്ചൂ​ർ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലാ​ണ് ഇ​വ ത​ക​ർ​ന്നി​രി​ക്കു​ന്ന​ത്.
മു​ഖ്യ​മ​ന്ത്രി​യു​ടെ ഉ​ത്ത​ര​വ് പ്ര​കാ​രം ഞാ​ൻ റോ​ഡു​ക​ളും മ​റ്റും ത​ക​ർ​ന്ന മേ​ഖ​ല​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി.
ജി​ല്ല​യി​ൽ 46 കി​ലോ​മീ​റ്റ​ർ റോ​ഡ് ത​ക​ർ​ന്നി​ട്ടു​ണ്ട്. 95 സ്ഥ​ല​ങ്ങ​ളി​ൽ സം​ര​ക്ഷ​ണ​ഭി​ത്തി​ക​ൾ ത​ക​ർ​ന്നി​ട്ടു​ണ്ട്. 325 സ്ഥ​ല​ങ്ങ​ളി​ൽ മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യി​ട്ടു​ണ്ട്. മൂ​ന്നൂ​റി​ൽ​പ്പ​രം സ്ഥ​ല​ങ്ങ​ളി​ൽ മ​രം വീ​ണു. ആ​റ് കോ​ടി രൂ​പ ചെ​ല​വി​ൽ താ​ത്ക്കാ​ലി​ക​മാ​യി റോ​ഡ് ന​ന്നാ​ക്കി ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ക്കാ​നു​ള്ള അ​ടി​യ​ന്ത​ര പ്ര​വൃ​ത്തി​ക​ൾ ഉ​ട​ൻ ന​ട​ത്തു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.