ഉ​രു​ൾ​പൊ​ട്ട​ൽ: പ്ര​ത്യേ​ക​സം​ഘം ഇ​ന്ന​ലെ ന​ട​ത്തി​യ തെ​ര​ച്ചി​ൽ വി​ഫ​ലം
Friday, August 23, 2019 12:08 AM IST
ക​ൽ​പ്പ​റ്റ: പു​ത്തു​മ​ല​യി​ൽ​ കാ​ണാ​താ​യ​വ​ർ​ക്കുവേണ്ടി പ്ര​ത്യേ​ക സം​ഘം ഇ​ന്ന​ലെ ന​ട​ത്തി​യ തെ​ര​ച്ചി​ൽ വി​ഫ​ലം. പു​ത്തു​മ​ല​യ്ക്ക​ടു​ത്തു​ള്ള പ​ര​പ്പ​ൻ​പാ​റ മു​ത​ൽ നി​ല​ന്പൂ​രി​ലെ മു​ണ്ടേ​രി ഫാം ​വ​രെ വെ​ള്ള​പ്പാ​ച്ചി​ൽ ഉ​ണ്ടാ​യ ഭാ​ഗ​ങ്ങ​ളി​ലാ​യി​രു​ന്നു തെ​ര​ച്ചി​ൽ.

ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ, വ​നം, പോ​ലീ​സ്, ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യൂ സേ​നാം​ഗ​ങ്ങ​ളും ഡോ​ക്ട​റും സ്ഥ​ല​പ​രി​ച​യ​മു​ള്ള ആ​ദി​വാ​സി​ക​ളും അ​ട​ക്കം 30 പേ​ര​ട​ങ്ങു​ന്ന​താ​ണ് പ്ര​ത്യേ​ക സം​ഘം.

ഏ​കേ​ദേ​ശം 20 കി​ലോ​മീ​റ്റ​റാ​ണ് സം​ഘം കാ​ൽ​ന​ട​യാ​യി താ​ണ്ടി​യ​ത്. സം​ഘ​ത്തി​ലെ മു​ങ്ങ​ൽ വി​ദ​ഗ്ധ​ർ ക​യ​ങ്ങ​ളി​ൽ ഇ​റ​ങ്ങി​യും പ​രി​ശോ​ധ​ന ന​ട​ത്തി.

പു​ത്തു​മ​ല​യി​ൽ അ​ഞ്ചു പേ​രെ​യാ​ണ് ക​ണ്ടെ​ത്താ​നു​ള്ള​ത്. ഇ​തി​ന​കം 12 മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ത്തു. ‌ര​ണ്ടു മൃ​ത​ദേ​ഹ​ങ്ങ​ൾ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. ഇ​തി​ലൊ​ന്നു സ്ത്രീ​യു​ടേ​താ​ണ്. ഡി​എ​ൻ​എ പ​രി​ശോ​ധ​നാ​ഫ​ലം ല​ഭി​ക്കു​ന്ന മു​റ​യ്ക്കു മ​രി​ച്ച​തു ആ​രെ​ന്നു വ്യ​ക്ത​മാ​കും.
ഓ​ഗ​സ്റ്റ് എ​ട്ടി​നു വൈ​കു​ന്നേ​ര​മാ​ണ് പ​ച്ച​ക്കാ​ട് ഉ​രു​ൾ​പൊ​ട്ടി​യ​ത്.