ദേ​ശീ​യ​പാ​ത​യി​ലെ ഗ​താ​ഗ​ത നി​രോ​ധ​നം കേ​ര​ള​ത്തി​ന്‍റെ പു​രോ​ഗ​തി​യെ ബാ​ധി​ക്കു​മെ​ന്ന്
Friday, August 23, 2019 12:08 AM IST
ക​ൽ​പ്പ​റ്റ: ദേ​ശീ​യ​പാ​ത 766ൽ ​ബ​ന്ദി​പ്പു​ര വ​ന​പ്ര​ദേ​ശ​ത്തു ഏ​ർ​പ്പെ​ടു​ത്താ​ൻ സാ​ധ്യ​ത​യു​ള്ള പൂ​ർ​ണ ഗ​താ​ഗ​ത നി​രോ​ധ​നം വ​യ​നാ​ടി​നെ മാ​ത്ര​മ​ല്ല, കേ​ര​ള​ത്തി​ന്‍റെ മൊ​ത്തം പു​രോ​ഗ​തി​യെ ബാ​ധി​ക്കു​മെ​ന്നു വ​യ​നാ​ട് ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്സ് വി​ല​യി​രു​ത്തി. ബ​ന്ദി​പ്പു​ര വ​ന​ത്തി​ലൂ​ടെ ഗ​താ​ഗ​തം പൂ​ർ​ണ​മാ​യി വി​ല​ക്കു​ന്ന​ത് ദേ​ശീ​യ​പാ​ത 766 അ​ട​ച്ചി​ടു​ന്ന​തി​നു സ​മാ​ന​മാ​കും. ഇ​ത് കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു ബ​ത്തേ​രി വ​ഴി ക​ർ​ണാ​ട​ക​യു​മാ​യി ബ​ന്ധ​പ്പെ​ടു​ന്ന ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ൾ​ക്കു പ്ര​യാ​സം സൃ​ഷ്ടി​ക്കും. വ​യ​നാ​ടി​ന്‍റെ കാ​ർ​ഷി​ക, വ്യ​വ​സാ​യ, വാ​ണി​ജ്യ മേ​ഖ​ല​ക​ൾ​ക്കു ക​ന​ത്ത പ്ര​ഹ​രം ഏ​ൽ​പ്പി​ക്കും. ‌ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന ബ​ദ​ൽ പാ​ത​യു​ടെ ഒ​രു ഭാ​ഗം നാ​ഗ​ർ​ഹോ​ള ദേ​ശീ​യോ​ദ്യാ​ന​ത്തി​ലൂ​ടെ​യും വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലൂ​ടെ​യു​മാ​ണ്. ഇ​ക്കാ​ര്യം വ​ന്യ​ജീ​വി​ക​ളു​ടെ ജീ​വ​നും സ്വൈ​ര​വി​ഹാ​ര​ത്തി​നും ത​ട​സ​മെ​ന്നു പ​റ​ഞ്ഞു ദേ​ശീ​യ​പാ​ത 766 അ​ട​ച്ചു​പൂ​ട്ട​ണ​മെ​ന്നു വാ​ദി​ക്കു​ന്ന​വ​ർ സു​പ്രീം​കോ​ട​തി​യി​ൽ​നി​ന്നു ഇത് മ​റ​ച്ചു​വ​യ്ക്കു​ക​യാ​ണ്.
ബ​ദ​ൽ​പാ​ത ദേ​ശീ​യ​പാ​ത​യാ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ചു സു​പ്രീം കോ​ട​തി കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തോ​ടു സ​ത്യ​വാ​ങ്മൂ​ലം സ​മ​ർ​പ്പി​ക്കാ​ൻ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.സ​ത്യ​വാ​ങ്മൂ​ലം ദേ​ശീ​യ​പാ​ത അ​ട​ച്ചി​ടു​ന്ന​തു ഒ​ഴി​വാ​ക്കു​ന്ന ത​ര​ത്തി​ലാ​കു​ന്ന​തി​നു അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ കേ​ര​ള സ​ർ​ക്കാ​ർ ന​ട​ത്ത​ണ​മെ​ന്നു യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് ജോ​ണി പാ​റ്റാ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ടി.​പി. മോ​ഹ​ൻ​ദാ​സ്, ഒ.​എ. വീ​രേ​ന്ദ്ര​കു​മാ​ർ, ജോ​സ് ക​പ്യാ​ർ​മ​ല, മാ​ത്യു ക​രി​ക്കേ​ടം, മോ​ഹ​ൻ ച​ന്ദ്ര​ഗി​രി, ഡോ.​കെ. സ​ലിം, സാ​ദി​ഖ് നീ​ലി​ക്ക​ണ്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.