ഡി​എം വിം​സി​ൽ സൗ​ജ​ന്യ കാ​ർ​ഡി​യോ​ള​ജി സേ​വ​നം
Saturday, August 24, 2019 1:10 AM IST
മേ​പ്പാ​ടി:​കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ സം​യു​ക്ത സം​രം​ഭ​മാ​യ ആ​യു​ഷ്മാ​ൻ ഭാ​ര​ത് കാ​രു​ണ്യആ​രോ​ഗ്യ സു​ര​ക്ഷ പ​ദ്ധ​തി​ക്കു കീ​ഴി​ൽ ഇ​ന്‍റ​ർ​വെ​ൻ​ഷ​ണ​ൽ കാ​ർ​ഡി​യോ​ള​ജി സേ​വ​ന​ങ്ങ​ൾ അ​ര​പ്പ​റ്റ ഡി​എം വിം​സ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഇ​ന്നു മു​ത​ൽ നല്‌കും.
ഹൃ​ദ​യ​ധ​മ​നി​ക​ളി​ലൂ​ടെ​യു​ള്ള ര​ക്ത പ്ര​വാ​ഹ​ത്തി​ന്‍റെ ത​ട​സ​ങ്ങ​ൾ നീ​ക്കി സ്റ്റെ​ന്‍റ് സ്ഥാ​പി​ക്കു​ന്ന ആ​ൻ​ജി​യോ​പ്ലാ​സ്റ്റി അ​ട​ക്കം സൗ​ജ​ന്യ സേ​വ​നം വ്യ​ക്തി​ഗ​ത ഇ​ൻ​ഷ്വ​റ​ൻ​സ് കാ​ർ​ഡു​ള്ള​വ​ർ​ക്ക് ല​ഭി​ക്കും. ജ​ന​റ​ൽ മെ​ഡി​സി​ൻ, ജ​ന​റ​ൽ സ​ർ​ജ​റി, സ്ത്രീ​രോ​ഗം, അ​സ്ഥി​രോ​ഗം, ഇ​എ​ൻ​ടി, ശ്വാ​സ​കോ​ശ​രോ​ഗം, ശി​ശു​രോ​ഗം, മാ​ന​സി​കാ​രോ​ഗ്യം, ച​ർ​മ​രോ​ഗം, നേ​ത്ര​രോ​ഗം എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ പ​ദ്ധ​തി​ക്കു കീ​ഴി​ൽ ഏ​പ്രി​ൽ മു​ത​ൽ കി​ട​ത്തി​ച്ചി​കി​ത്സ സൗ​ജ​ന്യ​മാ​ണ്.