പു​ത്തു​മ​ല​ക്കാ​ർ​ക്ക് സാ​ന്ത്വ​ന​വു​മാ​യി ജി​ഫ്രി ത​ങ്ങ​ൾ
Saturday, August 24, 2019 1:13 AM IST
മേ​പ്പാ​ടി: ഉ​രു​ൾ​പൊ​ട്ടി​യ പു​ത്തു​മ​ല പ്ര​ദേ​ശം സ​മ​സ്ത പ്ര​സി​ഡ​ന്‍റ് സ​യ്യി​ദ് ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു. സ​മ​സ്ത കേ​ന്ദ്ര മു​ശാ​വ​റ അം​ഗം വി. ​മൂ​സ​ക്കോ​യ മു​സ്ലി​യാ​ർ, കു​ട്ടി​ഹ​സ​ൻ ദാ​രി​മി, സ​യ്യി​ദ് സ​ഫ്വാ​ൻ ത​ങ്ങ​ൾ ഏ​ഴി​മ​ല, ഖ​ത്ത​ർ ഇ​സ്ലാ​മി​ക് സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ് എ.​വി. അ​ബൂ​ബ​ക്ക​ർ ഖാ​സി​മി, സ​മ​സ്ത ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്. മു​ഹ​മ്മ​ദ് ദാ​രി​മി തു​ട​ങ്ങി​യ​വ​ർ കൂ​ടെ​യു​ണ്ടാ​യി​രു​ന്നു. പ്ര​കൃ​തി വി​ഭ​വ​ങ്ങ​ൾ മി​ത​മാ​യി ഉ​പ​യോ​ഗി​ക്ക​പ്പെ​ടേ​ണ്ട​താ​ണെ​ന്ന് ജി​ഫ്രി ത​ങ്ങ​ൾ പ​റ​ഞ്ഞു. മ​ല​ക​ളും പാ​റ​ക​ളും വൃ​ക്ഷ​ങ്ങ​ളു​മെ​ല്ലാം ഭൂ​മി​യു​ടെ ക​വ​ച​ങ്ങ​ളാ​യി സൃ​ഷ്ടി​ക്ക​പ്പെ​ട്ട​താ​ണ്. എ​ന്നാ​ൽ ഭ​യാ​ന​ക​മാ​യ പ്ര​കൃ​തി ചൂ​ഷ​ണ​ങ്ങ​ൾ ഭൂ​മി​യു​ടെ നി​ല​നി​ൽ​പി​ന് ത​ന്നെ ഭീ​ഷ​ണി​യാ​ണ്. പ്ര​കൃ​തി​യെ സം​ര​ക്ഷി​ക്കേ​ണ്ട​ത് ഓ​രോ​രു​ത്ത​രു​ടെ​യും ക​ട​മ​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു