മു​ത്ത​ങ്ങ എ​ക്സൈ​സ് ചെ​ക്‌​പോ​സ്റ്റി​ൽ സ്വ​ർ​ണ ബി​സ്ക​റ്റ് പി​ടി​കൂ​ടി
Saturday, August 24, 2019 1:15 AM IST
മു​ത്ത​ങ്ങ : എ​ക്സൈ​സ് ചെ​ക്‌​പോ​സ്റ്റി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ നി​ന്ന് സ്വ​ർ​ണ ബി​സ്ക​റ്റ് പി​ടി​കൂ​ടി. ഇ​ന്ന​ലെ വൈ​കി​ട്ട് ആ​റോ​ടെ​യാ​ണ് വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ട​യി​ൽ മ​ല​പ്പു​റം സ്വ​ദേ​ശി എം. ​ഷെ​ജ്ഹാ​ൻ (29 ) 888 ഗ്രാം ​സ്വ​ർ​ണ​വു​മാ​യി പി​ടി​യി​ലാ​യ​ത്. മൈ​സൂ​രി​ൽ നി​ന്ന് മ​ല​പ്പു​റ​ത്തേ​ക്ക് കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. 33 ല​ക്ഷം രൂ​പ​യോ​ളം വി​ല​വ​രു​ന്ന സ്വ​ർ​ണം ജി​എ​സ്ടി​ വ​കു​പ്പി​ന് കൈ​മാ​റി . മു​ത്ത​ങ്ങ എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ ടി. ​എം. മ​ജു​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ കെ. ​എം. സൈ​മ​ൺ , കെ.​ശ​ശി, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ര​ഘു.​വി, അ​ജേ​ഷ് വി​ജ​യ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.